അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ലത്തീന്‍ സമുദായം നേരിടുന്നത് കടുത്ത അവഗണനയെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ റവന്യൂ അധികാരികള്‍ സമുദായ സര്‍ട്ടിഫക്കിറ്റുകള്‍ നല്‍കുന്നതില്‍ കാട്ടുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ ഉത്തരുവുകള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യനം നല്‍കി സമുദായ അംഗങ്ങളെ അകാരണമായി പീഡിപ്പിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ഡിസംബര്‍ 1-ന് നെയ്യാറ്റിനകര ലത്തീന്‍ രൂപത അതിഥേയത്വം വഹിക്കുന്ന ലത്തീന്‍ സമുദായ സംഗമത്തിന്റെയും കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന പതാകാ ദിനം നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തിഡ്രല്‍ ദേവാലയത്തിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
രൂപത കെ.എൽ.സി.എ. പ്രസിഡന്‍റ് ഡി.രാജു, ജനറല്‍ സെക്രട്ടറി സി.സദാന്ദന്‍, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, വി.എസ്.അരുണ്‍, ജസ്റ്റിന്‍ ക്ലീറ്റസ്, കേസരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമുദായ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഡിസംബര്‍ 1-ന് ഉച്ചക്ക്ശേഷം ഒരു ലക്ഷത്തോളം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന റാലിയും കൂറ്റന്‍ പൊതുസമ്മേളനവും ഉണ്ടാകുമെന്ന് സംഘാടന സമിതി അംഗങ്ങള്‍ അറിയിച്ചു.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നെയ്യാറ്റിങ്കര രൂപതയിലെ 247 ദേവാലയങ്ങളിലും പതാകയുയർത്തി, സമുദായ സമ്മേളനത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൽക്ക് തുടക്കം കുറിച്ചു.
വിവിധ ഇടവകകളിലെ പതാക ദിനവും സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനവും ചിത്രങ്ങളിലൂടെ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.