Categories: Kerala

വാളയാർ സഹോദരികൾക്ക് വേണ്ടി കഴുമരം കത്തിച്ച് പ്രതിഷേധം

മുന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു...

ജോസ് മാർട്ടിൻ

ആലപ്പുഴ : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ ബീച്ചിൽ കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. ഞാറാഴ്ച്ച വൈകിട്ട് 3.30-ന് ആലപ്പുഴ ബിഷപ്പ് ഹൗസിന് സമീപത്തുള്ള ലെവൽക്രോസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ആലപ്പുഴ രൂപതാ കെ.സി.വൈ.എം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ പ്രസിഡന്റ് എം.ജെ.ഇമാനുവൽ പ്രതീകാത്മക കഴുമരം കത്തിച്ചു.

കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഉപാധ്യക്ഷ കുമാരി മേരി അനിലയുടെ അധ്യക്ഷതയിൽ
ആലപ്പുഴ ബീച്ചിൽ നടന്ന പ്രതിഷേധ സംഗമത്തിൽ രൂപത ജനറൽ സെക്രട്ടറി ശ്രീ.പോൾ ആന്റെണി പുന്നക്കൽ സ്വാഗതമാശംസിച്ചു. പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിസ്റ്റർ റീന തോമസ്, സിസ്റ്റർ സെലീന, കുമാരി ജോമോൾ ജോൺകുട്ടി, കുമാരി അനറ്റ്‌ സെബാസ്റ്റ്യൻ, കുമാരി അനുഷ റോബർട്ട്, ഫാ.അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ, ഫാ.ജോസഫ് ഫെർണാണ്ടസ്, ഫാ.ജോൺസൺ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് വൈസ് പ്രസിഡന്റ് ശ്രീ.കെവിൻ ജൂഡ്, ജോയിൻ സെക്രട്ടറിമാരായ അഡ്രിൻ ജോസഫ്, കുമാരി അമല ഔസേപ്പ്, നവീൻ, ജയ് മോൻ, എനോഷ്, വർഗീസ് ജെയിംസ്, വിനീത എന്നിവർ നേതൃത്വം നൽകി.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago