വോക്സ് ഡെസ്ക്ക്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ലത്തീന്‍ കത്തോലിക്കാ സമുദായം അണിനിരന്ന മഹാറാലിയെ പോലീസ് ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതി. റാലി തുടങ്ങി 2 മണിക്കൂറിനകം തന്നെ റാലി ചെയര്‍മാര്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ഈ വിഷയം സംഘാടക സമിതിയുമായി ആശയ വിനിമയം നടത്തിയെങ്കിലും, റാലിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നതോടെയാണ് വോക്സ് ന്യൂസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ലത്തീന്‍ കത്തോലിക്കാ സംഗമത്തിന് ഒരാഴ്ച മാത്രം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ റാലിയെ നിയന്ത്രിക്കാന്‍ മുന്നൂറോളം പോലീസുകാരെ എ.ആര്‍. ക്യാമ്പില്‍ നിന്ന് വിന്യസിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയിലെ ഗതാഗതം നിയന്ത്രിക്കാന്‍ എത്തിയത് ബാലരാമപുരം, നെയ്യാറ്റിന്‍കര, മാരായമുട്ടം, വെളളറട, ആര്യങ്കോട് സ്റ്റേഷനുകളില്‍ നിന്നുളള 50-ന് താഴെ പോലീസുകാരാണ്.
ഗതാഗതം കൃത്യമായി നിയന്ത്രിക്കപ്പെടേണ്ട ആലുമ്മൂട് ജംഗ്ഷനില്‍ സാധാരണ ഗതാഗതം നിയന്ത്രിക്കുന്ന രണ്ട് ഹോംഗാര്‍ഡുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റാലി ആരംഭിച്ച് ടിബി കവല പിന്നിടുമ്പോള്‍ റാലി നടക്കുന്ന റോഡിലേക്ക് കെഎസ്ആര്‍ടിസി ബസും പോലീസ് ബോധപൂര്‍വ്വം കടത്തിവിട്ടു.
റാലി ആരംഭിച്ച മുനിസപ്പല്‍ സ്റ്റേഡിയത്തിലെ നിയന്ത്രണത്തിനായി നെയ്യാറ്റിന്‍കര സിഐ പ്രദീപും, 3 പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. സംഘാടന സമിതി നിയോഗിച്ച വോളന്‍റിയേഴ്സിന്റെയും, വിവിധ ഇടവകകളില്‍ നിന്നെത്തി ദൗത്യം ഏറ്റെടുത്ത വൈദികരുടെയും സമയോചിതമായ ഇടപെടല്‍ മാത്രമാണ് റാലി വിജയിക്കാന്‍ കാരണം. റാലി ആരംഭിക്കുന്നതിന് മുമ്പ് ഒറ്റപ്രാവശ്യം എത്തിയ ഡിവൈഎസ്പിയെ പിന്നെ നെയ്യാറ്റിന്‍കരയില്‍ ആരും കണ്ടിട്ടുമില്ല. റാലിയെ ബോധപൂര്‍വ്വം തകര്‍ക്കാനുളള ശ്രമം മറ്റേതെങ്കിലും ശക്തികളുടെ സമ്മര്‍ദ്ദമാണോ എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു.
റാലിയുടെ എല്ലാ തുറകളിലും രൂപതക്കൊപ്പം കൈപിടിച്ച് നഗരസഭാ അധ്യക്ഷ ഹീബ ഉണ്ടായിരുന്നെങ്കിലും, വൈസ് ചെയര്‍മാര്‍ കെ.കെ.ഷിബു രൂപത ഔദ്യോഗികമായി വിളിച്ചിട്ടും ഒറ്റ യോഗത്തിലും പങ്കെടുത്തിട്ടില്ല. പോലീസും ചില ബാഹ്യശക്തികളും റാലിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് നമ്മുടെ റാലി. ഇനി ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കിലും നമ്മള്‍ തന്നെ നിരത്തിലിറങ്ങണം.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.