
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: റസ്ലിങ് ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡലുമായി നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സാന്ദ്ര അബ്രഹാം.
കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന “കേരള സ്കൂൾ റസ്ലിങ് ചാംപ്യൻഷിപ് ജൂനിയർ 73 കിലോഗ്രാം വിഭാഗത്തിൽ” സ്റ്റേറ്റ് ലെവലിൽ ഗോൾഡ് മെഡലാണ് സാന്ദ്ര കരസ്ഥമാക്കിയത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി ജൂനിയർ വിഭാഗം 73 കിലോഗ്രാമിന് താഴെയുള്ള പെൺകുട്ടികളുടെ റസ്ലിങ് മത്സരത്തിന് അഞ്ച് പേരായിരുന്നു പങ്കെടുത്തത്.
നെയ്യാറ്റിൻകര രൂപതയിലെ മലപ്പനംകോട് ഇടവക അംഗമായ സാന്ദ്ര അബ്രഹാം
കോട്ടയം എം.ഡി. സെമിനാരി സ്കൂളിലെ പ്ലസ് 1 വിദ്യാർഥിനിയാണ്.
കട്ടയ്ക്കോട് മുഴവൻകോട് മതാഭാവനിൽ അബ്രാഹത്തിന്റെയും പ്രിയയുടെയും മകളാണ് സാന്ദ്ര അബ്രഹാം.
ഹരിയാനയിലെ പാനിപ്പട്ടിയിൽ ഡിസംബർ നാലിന് തുടങ്ങി എട്ടിന് അവസാനിക്കുന്ന മത്സരങ്ങളിലും രാജ്യാന്തര മത്സരത്തിലും വിജയം ആവർത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് പ്രാർത്ഥനയോടെ സാന്ദ്ര അബ്രഹാം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.
View Comments
God Bless you dear....
All the best my dear Sandra....