അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ റവ.ഫാ.എം.നിക്കോളസ് (79) നിര്യാതനായി. 1970-ല്‍ വൈദികനായി അഭിഷിക്തനായ ഫാ.നിക്കോളസ് തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ പ്രവർത്തിച്ചു.
തിരുവനന്തപുരത്തെ താഴമ്പള്ളി; നെയ്യാറ്റിൻകരയിലെ കാട്ടാക്കട, കിളിയൂര്‍, നെല്ലിമൂട്, മംഗലത്തുകോണം, പൂവച്ചല്‍, കൊല്ലോട്, മാരായമുട്ടം, അയിര, മണ്ഡപത്തിന്‍കടവ്, തൂങ്ങാംപാറ തുടങ്ങിയ ദേവാലയങ്ങളില്‍ സേവനം അനുഷ്ടിച്ചു.
രൂപത ഉന്നത വിദ്യാഭ്യാസ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്താംങ്കല്ല് ബിഷപ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
കുളത്തൂര്‍, ഉച്ചക്കടയിൽ വ്ളാത്തിനിന്നവീട്ടില്‍ എസ്.മുത്തയ്യന്‍, ആര്‍.മേരി ദമ്പതികളുടെ 10 മക്കളില്‍ 2 ാമനായാണ് ജനനം.
നാളെ രാവിലെ 11 മുതല്‍ വ്ളാത്താങ്കര ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടാവും. തുടർന്ന് വൈകിട്ട് 3.00-ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ സംസ്കാരം.
ബുധനാഴ്ച (15/05/2019) രാവിലെ 9 ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലി.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.