
ജോസ് മാർട്ടിൻ
കർമ്മൽഗിരി/ ആലുവ: കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ റവ.ഡോ.മാർട്ടിൻ ആന്റണിയെ കെ.ആർ.എൽ.സി.ബി.സി. തിയോളജി (ദൈവശാസ്ത്രവും സിദ്ധാന്തവും) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും യോഹന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം (Order of Our Lady of Mercy) കാരുണ്യ മാതാവിന്റെ സഭാംഗമാണ്. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1-12).
ഡോ.മാർട്ടിൻ ആന്റണിയുടെ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങൾ സത്യദീപം, അസ്സീസി, കാരുണികൻ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും, കാത്തലിക് വോക്സ്സ് ഓൺ ലൈൻ ന്യൂസിലും പ്രസിദ്ധീകരിച്ചു വരുന്നു.
ധ്യാന പ്രസംഗകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുള്ള റവ.ഡോ.മാർട്ടിൻ എൻ. ആന്റണി O.Dem കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി. പോറസ് പള്ളി ഇടവകാംഗമാണ്. 1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.