
സ്വന്തം ലേഖകൻ
റോം: ഫാ.മാർട്ടിൻ എൻ.ആന്റണി O.de M റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്കോടുകൂടി ഡോക്ടറേറ്റ് കരസ്ഥമാക്കി. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1- 12). പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത തിരുനാൾ ദിനവും വിശുദ്ധ മാർട്ടിൻ പുണ്യാളന്റെ നൊവേന ദിനവുമായ മാർച്ച് 25-നായിരുന്നു പ്രബന്ധാവതരണം.
കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകാംഗവും, കാരുണ്യമാതാ സഭാംഗവുമായ (Order of Our Lady of Mercy) ഫാ.മാർട്ടിൻ 1994-ലാണ് സെമിനാരി പഠനം ആരംഭിച്ചത്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവായിലെ സേക്രട്ട് ഹാർട്ട് ഫിലോസഫിക്കൽ കോളേജിൽ നിന്ന് ഫിലോസഫി പഠനവും, കളമശ്ശേരി ജ്യോതിർഭവനിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിലേക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു.
2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം കളമശ്ശേരിയിൽ കർമ്മലീത്താ സമൂഹത്തിന്റെ ജ്യോതിർഭവനിൽ ആറ് വർഷക്കാലം ബൈബിളിലെ പുതിയ നിയമപുസ്തകാധ്യാപകനായിരുന്നു. തുടർന്ന്, 2015-ൽ വീണ്ടും റോമിലേക്ക് ഡോക്ടറേറ്റ് പഠനത്തിനായി തിരിച്ചുവന്ന ശേഷം അഞ്ച് വർഷങ്ങൾ കൊണ്ട് തന്റെ പഠനം പൂർത്തിയാക്കി.
1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
കാത്തലിക്ക് വോക്‌സിനും അഭിമാനത്തിന്റെ നിമിഷം, കാത്തലിക്ക് വോക്‌സ് ടീം അംഗങ്ങളും റവ.ഡോ.മാർട്ടിൻ എൻ.ആന്റണി O.de M ന് ആശംസകൾ നേരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.