രാഷ്ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ രാഷ്ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ സാന്തിയാഗോ : ലാറ്റിനമേരിക്ക
യിലെ ആദിവാസികളെ കേൾക്കാനും അവരുടെ സംസ്കാരത്തെ മാനിക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഇന്നലെ ചിലി സന്ദർശനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ രഹിതർ, കുടിയേറ്റക്കാർ, ആദിവാസികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുവേണം രാജ്യത്തിന്റെ ഭാവി പടുത്തുയർത്തേണ്ടതെന്ന് മാർപാപ്പ നിർദേശിച്ചു. ചിലി നേടിയ ജനാധിപത്യ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു.
മാർപാപ്പയെ ശ്രവിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും എത്തിച്ചേർന്നു.
തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനമായ സാന്തിയാഗോയിൽ വിമാനമിറങ്ങി
യ മാർപാപ്പയെ പ്രസിഡന്റ് മിഷേൽ ബാച്ചെലെ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്നുള്ള യാത്രാമധ്യേ മാർപാപ്പ അപ്രതീക്ഷിതമായി കിഴക്കൻ സാന്തിയാഗോയിലെ സാൻ ലൂയിജി ബെൽട്രാൻ ഡി പുഡാഹുയേൽ പള്ളിയിൽ സ്ഥിതിചെയ്യുന്ന മോൺ. എന്റിക്വെ അൽവിയാർ ഉറൂഷിയായുടെ കബറിടത്തിൽ പ്രാർഥിച്ചു.
സാന്തിയാഗോയിലെ സഹായമെത്രാനായിരുന്ന ഇദ്ദേഹം പാവപ്പെട്ടവരുടെ ബിഷപ്പെന്നാണ് അറിയപ്പെട്ടിരുന്നത്. 1982ലാണ് മരിച്ചത്.
Recent Posts ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.
Accept