സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗട്ടോയുടെ കത്ത്. ഡൽഹി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലേക്കുമായാണ് പ്രാർത്ഥനാചരണം ആരംഭിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ബിഷപ്പ് പ്രസ്താവനയിറക്കിയത്.
രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ദിവ്യകാരുണ്യ ആരാധന ഇടവകകളിൽ സംഘടിപ്പിക്കണമെന്നും ബിഷപ്പ് ഇടയ ലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുക എന്നതു ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. 2019-ൽ രാജ്യത്ത് പുതിയ സർക്കാർ വരുന്നത് മുന്നിൽക്കണ്ട് രാജ്യത്തെയും നാം ഓരോരുത്തരേയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കാം. വെള്ളിയാഴ്ച ദിവസങ്ങളിൽ ഏവർക്കും സൗകര്യ പ്രദമായ സമയത്തു ഇടവകകളിൽ പ്രത്യേകമായി ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇടയ ലേഖനം ബിഷപ്പ് പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരുന്നു
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.