Categories: Daily Reflection

“ചെയ്യേണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”

"ചെയ്യേണ്ട നന്മ / ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു."

ഫാ. ജോസ് ഡാനിയേൽ, Sch. P

അനുദിന മന്നാ

യാക്കോ :- 4: 13- 17  യോഹ :- 14: 6

“ചെയ്യണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”

നന്മയേതെന്നും തിന്മയേതെന്നും തിരിച്ചറിഞ്ഞു, നന്മ മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് നാം.  നന്മതിന്മകളടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നവരാണ് നാമോരുരുത്തരും.  അങ്ങനെയുള്ള ഈ  സമൂഹത്തിൽ ജീവിക്കുമ്പോൾ നന്മ ഏതാണെന്ന് തിരിച്ചറിയുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം പാപം  ചെയ്യുന്നു.

സ്നേഹമുള്ളവരെ,  നന്മ ഏതാണെന്നു തിരിച്ചറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവാനുഗ്രഹവും,  മനഃസുഖവും ലഭിക്കുന്നതോടൊപ്പം പാപത്തിൽനിന്നകന്നു ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. നന്മ ഏതാണെന്നു തിരിച്ചറിയുകയും,  ആ  തിരിച്ചറിഞ്ഞ നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തപ്പോൾ തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിന്റെ  മുഖം ദർശിച്ച ഒരമ്മ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. കൊൽക്കത്തയിലെ പാവങ്ങളുടെയും, അനാഥരുടെയും വേദനകൾ ഒപ്പിയെടുത്തുകൊണ്ട് പാവങ്ങളുടെ അമ്മയായി മാറിയ വിശുദ്ധ മദർ തെരേസ.

നന്മ ഏതാണെന്നറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത ഈ  അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്  നന്മകൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ  ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നത് തന്നെയാണ്. ആയതിനാൽ, നമ്മുടെ  ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യേണ്ട  നന്മകൾ മനസ്സിലാക്കി അവ ചെയ്യുകയും അങ്ങനെ പാപത്തിൽനിന്നകന്ന് ജീവിക്കാനായും നമുക്ക് പരിശ്രമിക്കാം.

നാം ദിവ്യബലി അർപ്പിക്കാൻ പ്രവേശിക്കുമ്പോൾ; വിചാരത്താലും, വാക്കാലും,  പ്രവർത്തിയാലും,  ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി എന്ന്  സർവ്വശക്തനായ ദൈവത്തോടും,  നമ്മുടെ സഹോദരങ്ങളോടും നാം ഏറ്റുപറയ്യുമ്പോൾ മനസ്സ് തുറന്നു നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവായ ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യാം.

കാരുണ്യവാനായ ദൈവമേ,  ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ  പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago