സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: ഹൃദയം കൊടുത്ത് വിശ്വാസ സമൂഹത്തെ സ്നേഹിച്ച ആന്‍റണി നൈനാംപറമ്പിലച്ചന്‍ വിടപറഞ്ഞു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 2 തവണ കുമ്പാസാരിച്ച് ഒരുങ്ങിയാണ് അച്ചന്‍്റെ അന്ത്യയാത്രയെന്നതും ശ്രദ്ധേയമാണ്.
ചങ്ങനാശേരി അതിരൂപതാഗമായ അച്ചന്‍ നൈനാംപറമ്പില്‍ പരേതരായ വികെ ജോസഫ് കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനിക്കുന്നത്. 1992 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ പായിപ്പാട് അതിരമ്പുഴ തുടങ്ങി നിരവധി ദേവാലയങ്ങളില്‍ സഹവികാരിയായി സെവനമനുഷ്ടിച്ചിട്ടുണ്ട്.
കുമരങ്കരി , മാന്നില, നാല്‍പ്പാത്തിമല, കൈതവന , ഐക്കരച്ചിറ, കുളത്തുര്‍ , ളായിക്കോട് ദേവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ടിച്ചു. പ്രായമുള്ളവരെ ചേട്ടായിയെന്നും അച്ചാച്ചിയെന്നും പ്രായത്തില്‍ ഇളപ്പമുളളവരെ കുഞ്ഞേ എന്നോ കൊച്ചേയെന്നോ മോനേ യെന്നോ മാത്രം വിളിച്ച് വിശ്വാസികളുടെ ഹൃദയങ്ങളില്‍ അച്ചന്‍ ചിരപ്രതിഷ്ട നേടിയിരുന്നു.
സിസ്റ്റര്‍ മറിയാമ്മ നൈനാപറമ്പിലും ഫാ.മാര്‍ട്ടിന്‍ നൈനാപറമ്പിലും അച്ചനൊപ്പം സമര്‍പ്പിത ജീവിതം സ്വീകരിച്ച സഹോദരങ്ങളാണ.് അച്ചന്‍റെ അന്ത്യ നാളുകളില്‍ ഈ സഹോരങ്ങള്‍ അച്ചനൊപ്പം തന്നെയായിരുന്ന് അച്ചനെ പരിചരിച്ചു. ആന്‍റണി അച്ചന്‍റെ മൃത സംസ്കാര കര്‍മ്മം
ഇന്ന് ഉച്ചക്ക ശേഷം പൊടിപ്പാറ പളളിയില്‍ നടത്തി. ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.