അനില്‍ ജോസഫ്
കൊച്ചി: സന്യാസ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെയും, മഞ്ഞ മാധ്യമങ്ങളിലൂടെയുമുള്ള വ്യജ പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ.ടി. കമ്പനികളില്‍ വലിയ ശമ്പളമുളള ജോലി ഉപേക്ഷിച്ച് രണ്ട് സന്യാസിനിമാര്‍ സന്യാസ ജീവിതത്തിലേക്ക് വ്രദവാഗ്ദാനം നടത്തി കടന്ന് വന്നിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികളായ സിസ്റ്റര്‍ അജ്ഞുറോസും സിസ്റ്റര്‍ ടീസയും കര്‍ത്താവിന്റെ മണവാട്ടിമാരാകുമ്പോള് കത്തോലിക്കാ സഭയും ആഹ്ലാദത്തിലാണ്. ഇരുവരുടെയും വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം എസ്.ബി.എ. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.
പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റ്യന്റെയും ആനീസിന്റെയും ഇളയ മകളാണ് സിസ്റ്റര്‍ അഞ്ജു. സിസ്റ്ററിന്റെ പിതാവ് കര്‍ഷകനാണ്. ഉദയനാപുരം മണിപ്പാടം വര്‍ഗ്ഗീസിന്റെയും റീനിയുടെയും മകളാണ് ടീസ. ആര്‍ച്ച് ബിഷപ് മാര്‍ ആന്റെണി കരിയിലിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും വ്രതവാഗ്ദാനം നടന്നത്.
മറ്റ് മൂന്ന് സന്യാസര്ഥികള്ക്കൊപ്പമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരുടയും സന്യാസ ജീവിതത്തിലേക്കുളള പ്രവേശനം കത്തോലിക്കാ സഭക്ക് അഭിമാന നിമിഷമാണെന്ന് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.