സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: രക്തസാക്ഷി വാഴ്ത്തപെട്ട ദേവാസഹായം പിളള വിശുദ്ധ പദവിയിലേക്ക്, സംബന്ധിച്ച പ്രഖ്യാപനം വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച പുറപ്പെടുവിച്ചു. നാമകരണ നടപടികളുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു വെള്ളിയാഴ്ച (21/02/20) അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ദേവാസഹായം പിളളയുടെത് ഉള്‍പ്പെടെ പുതിയ 8 പ്രഖ്യാപനങ്ങള്‍ ഈ സംഘം നടത്തിയത്.
1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്റെ, അഥവാ ദൈവസഹായം പിള്ളയുടെ ജന്മസ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം ഒരു ഡച്ച് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിലാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി അറിയുന്നത്. ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ളയെ പ്രത്യേകിച്ച് പഴയനിയമത്തിലെ ജോബിന്റെ പുസ്തകം സ്പർശിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17-ന് ജ്ഞാനസ്നാനം സ്വീകരിച്ച ദേവസഹായം പിള്ള ഏറെ താമസിയാതെ തടങ്കലിലായി.
നീലകണ്ഠപിള്ള മതം മാറി ദേവസഹായം പിള്ളയായതും, സുവിശേഷം പ്രഘോഷിച്ചതും പ്രമാണിമാരെ ചൊടിപ്പിച്ചു. തുടർന്ന്, 4 കൊല്ലത്തെ കാരാഗൃഹ വാസത്തിനുശേഷം അദ്ദേഹത്തെ 1752 ജനുവരി 14-ന് രാജശാസന പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു.
300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്.
വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച പുറപ്പെടുവിച്ച 7 പ്രഖ്യായപനങ്ങൾ
1) വാഴ്ത്തപ്പെട്ട മരിയ ഫ്രാന്‍ചെസ്ക: ലൊവാനൊയിലെ കപ്പൂച്ചിന്‍ മൂന്നാം സഭാസന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപക. ഇറ്റലി സ്വദേശിനി.
2) വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ്: ഒരു സാധാരണ വിശ്വാസി. 1991 മെയ് 3-ന് ലണ്ടനിൽ (ഇംഗ്ലണ്ട്) ജനിച്ച അദ്ദേഹം, 2006 ഒക്ടോബർ 12 ന് ഇറ്റലിയിലെ മൊൻസയിൽ അന്തരിച്ചു.
3) വാഴ്ത്തപ്പെട്ട റുട്ടിലിയോ ഗ്രാൻഡെ ഗാർസിയയും 2 കൂട്ടാളികളും: റുട്ടിലിയോ ഗ്രാൻഡെ ഗാർസിയ ഒരു ഇശോസഭാ വൈദികനാണ്.1977 മാർച്ച് 12-ന് എല്‍സാല്‍വദോറില്‍ വച്ച് അദ്ദേഹവും 2 അല്മായ സുഹൃത്തുക്കളും ക്രൈസ്തവ വിശ്വാസത്തെ പ്രതികൊല്ലപ്പെട്ടു.
4) വാഴ്ത്തപ്പെട്ട എമീലിയൊ വെന്തുരീനി: ഇദ്ദേഹം ഒരു രൂപത വൈദീകനും, വ്യാകുലനാഥയുടെ ദാസികളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമാണ്. 1842 ജനുവരി 9-ന് ചിയോഗിയയിൽ (ഇറ്റലി) ജനിച്ച അദ്ദേഹം, 1905 ഡിസംബർ 1 ന് അന്തരിച്ചു.
5) വാഴ്ത്തപ്പെട്ട പീറൊ സ്കവീത്സി: ഒരു ഇടവക വൈദീകൻ. 1884 മാർച്ച് 31-ന് ഗുബ്ബിയോയിൽ (ഇറ്റലി) ജനിച്ച അദ്ദേഹം 1964 സെപ്റ്റംബർ 9-ന് റോമിൽ അന്തരിച്ചു.
6) വാഴ്ത്തപ്പെട്ട എമീലിയൊ റേക്കിയ: സേക്രഡ് സ്റ്റിഗ്മാറ്റ (അല്ലെങ്കിൽ സ്റ്റിഗ്മാറ്റിൻസ്) സഭയുടെ എമീലിയൊ റേക്കിയ. 1888 ഫെബ്രുവരി 19-ന് വെറോണയിൽ (ഇറ്റലി) ജനിച്ച അദ്ദേഹം, 1969 ജൂൺ 27-ന് അന്തരിച്ചു.
7) വാഴ്ത്തപ്പെട്ട മാരിയൊ ഹിരയാര്‍ത്ത് പുലീദൊ: ഒരു അല്‍മായ വിശ്വാസി. 1931 ജൂലൈ 23-ന് സാന്റിയാഗോ ഡി ചിലിയിൽ (ചിലി) ജനിച്ച അദ്ദേഹം, 1964 ജൂലൈ 15-ന് മിൽവാക്കിയിൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) അന്തരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.