Categories: Kerala

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022 മെയ് 15 ന്

300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്...

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: ഇന്ത്യയിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നു. 2022 മെയ് 15 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടെയാണ് കേരളത്തിന്റെയും തമിഴ്നാടിന്റേയും എന്ന് വേണ്ട ഇന്ത്യയുടെതന്നെയും നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘമാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെയും മറ്റ് ആറ് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ദിവസം ഇന്ന് ചൊവ്വാഴ്ച (09/11/2021) പ്രഖ്യാപിച്ചത്.

2020 ഫെബ്രുവരി 21-നായിരുന്നു രക്തസാക്ഷി വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ വിശുദ്ധ പദവിയിലേക്കുള്ള പ്രഖ്യാപനം ആദ്യം നടത്തിയത്. വീണ്ടും 2021 മെയ് 3-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തെ വിളിച്ചുകൂട്ടിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്തിനായുള്ള കൃത്യമായ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.

 

1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്റെ, അഥവാ ദൈവസഹായം പിള്ളയുടെ ജന്മസ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം ഒരു ഡച്ച് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിലാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി അറിയുന്നത്. ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ളയെ പ്രത്യേകിച്ച് പഴയനിയമത്തിലെ ജോബിന്റെ പുസ്തകം സ്പർശിച്ചു.

തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17-ന് ജ്ഞാനസ്നാനം സ്വീകരിച്ച ദേവസഹായം പിള്ള ഏറെ താമസിയാതെ തടങ്കലിലായി.

നീലകണ്ഠപിള്ള മതം മാറി ദേവസഹായം പിള്ളയായതും, സുവിശേഷം പ്രഘോഷിച്ചതും പ്രമാണിമാരെ ചൊടിപ്പിച്ചു. തുടർന്ന്, 4 കൊല്ലത്തെ കാരാഗൃഹ വാസത്തിനുശേഷം അദ്ദേഹത്തെ 1752 ജനുവരി 14-ന് രാജശാസന പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു.

300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago