2തിമോ.- 4: 1-8
ലൂക്കാ- 2: 41-51b
ആദ്യസക്രാരിയാവാനായി തന്നെത്തന്നെ വിട്ടുകൊടുത്ത പരിശുദ്ധ മറിയം എല്ലാ കാര്യങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്. സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, കരുതലിന്റെയും ഹൃദയത്തിനുടമയായ പരിശുദ്ധ അമ്മ, “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ ” എന്ന് പറഞ്ഞ് തന്നെത്തന്നെ ദൈവത്തിന് വിട്ടുകൊടുത്തവളാണ്. ഈ ദൈവീകദൗത്യം നിറവേറ്റാൻ തുടങ്ങിയതുമുതൽ പരിശുദ്ധ അമ്മ എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്.
പരിപൂർണ്ണ സമർപ്പണത്തിലൂടെ ദൈവികാരൂപി നിറഞ്ഞ മറിയം തന്റെ സാന്നിധ്യം ദൈവീക സാന്നിധ്യമാക്കുകയും, ഹൃദയവിശാലതയാൽ കുറവുകളെ നിറവുകളാക്കുകയും ചെയ്ത ഒരമ്മയാണ്.
സ്നേഹമുള്ളവരെ, കളങ്കരഹിതമായ ഹൃദയമുള്ള മറിയം ദൈവീകദൗത്യം ശരിയായ രീതിയിൽ നിറവേറ്റിക്കൊണ്ട് പരിശുദ്ധ അമ്മയായിമാറിയവളാണ്. സാധാരണ സ്ത്രീയായിരുന്ന മാറിയം ദൈവമാതാവായതും, പരിശുദ്ധ മാറിയമായതും, ലോകമാതാവായി മാറിയതും ദൈവീക ദൗത്യത്തിന് പരിപൂർണമായി വിട്ടുകൊടുത്തതുകൊണ്ടാണ്. സഹനങ്ങൾ നിറഞ്ഞതായിട്ടും പരിപൂർണ്ണസമർപ്പണത്തിൽനിന്ന് വ്യതിചലിക്കാത്ത പരിശുദ്ധ അമ്മ നമ്മോട് ആവശ്യപ്പെടുന്നതും പരിപൂർണ്ണസമർപ്പണമാണ്.
ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായിത്തീർന്ന നമുക്കും ദൈവം ദൗത്യം നൽകിയിട്ടുണ്ട്. ദൈവം ഏല്പിച്ച ദൗത്യം മനസ്സിലാക്കി, അത് ചെയ്യുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സഹനത്തിലൂടെയും, സേവനത്തിലൂടെയും ദൈവീക ദൗത്യം നിറവേറ്റിയ പരിശുദ്ധ അമ്മയെ പോലെ നമുക്കും നമ്മുടെ ദൈവീക ദൗത്യം നിറവേറ്റാനായി ശ്രമിക്കാം.
സ്നേഹനാഥ, ദൈവീക ദൗത്യമെന്തെന്ന് തിരിച്ചറിഞ്ഞും, അത് ജീവിതത്തിൽ പ്രവർത്തികമാക്കാനുമുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.