നെയ്യാറ്റിന്കര : യുവാക്കളില് ജപമാല ഭക്തി വളരത്തണമെന്ന് നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല് . യുവാക്കള് മരിയ ഭക്തിയില് വളരാന് ജപമാല പ്രാര്ത്ഥന ശക്തി പകരുമെന്നും ബിഷപ് പറഞ്ഞു. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം അനുദിന പ്രാര്ത്ഥകളില് പ്രത്യേകം പ്രാര്ത്ഥിക്കണം . ക്രിസ്തീയ വിശ്വാസം വളര്ത്തുവാനും പുലര്ത്തുവാനും മരിയ ഭക്തി സഹായിക്കും . ലോക മെങ്ങും മിഷന് ഞായര് ആചരിക്കുന്ന ഇന്ന് നമുക്ക് വേണ്ടി മാത്രം പ്രാര്ത്ഥിക്കാതെ ലോകത്തിന് വേണ്ടിയും ലോക സമാധാനത്തിന് വേണ്ടിയും പ്രാര്ത്ഥിക്കണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
രൂപതാ ലീജിയന് ഓഫ് മേരി നെയ്യാറ്റിന്കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര ഉദ്ഘാടനം ചെയ്യ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ലീജിയന് ഓഫ് മേരി നെയ്യാറ്റിന്കര കമ്മീസിയം പ്രസിഡന്റ് ജെ.നേശമണി അധ്യക്ഷത വഹിച്ചു . കാട്ടാക്കട റീജിയന് കോ ഓഡിനേറ്റര് മോണ്. വിന്സെന്റ് കെ പീറ്റര് മുഖ്യ പ്രഭാഷണവും നെയ്യാറ്റിന്കര രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടര് ഷാജ്കുമാര് അനുഗ്രഹ പ്രഭാഷണവും നടത്തി .കട്ടയ്ക്കോട് ഫൊറോന വികാരി ഫാ.ജോസഫ് അഗസ്റ്റിന് , ഫാ.ജോസഫ് അനില് , ഫാ.ജോയി സാബു , സിസ്റ്റര് എല്സി ചാക്കോ , എം .ഡൊമനിക് , സതീഷ് കുമാര് , ഫ്രാന്സി അലോഷി തുടങ്ങിയവര് പ്രസംഗിച്ചു .
തുടര്ന്ന് കട്ടയ്ക്കോട് നിന്നും ഭക്തി നിര്ഭരമായ ജപമാല പദയാത്ര നടന്നു . കട്ടയ്ക്കോട് സെയിന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തില് നിന്ന് ആരംഭിച്ച പദയാത്ര കാട്ടാക്കട പട്ടണം ചുറ്റി കൊല്ലോട് സെയ്ന്റ് ജോസഫ് ദേവാലയത്തില് സമാപിച്ചു. രാവിലെ 10 മുതല് 12 വരെ കട്ടയ്ക്കോട് ദൈവാലയത്തില് അഖണ്ഡ ജപമാല ലീജിയന് ഓഫ് മേരി നെയ്യാറ്റിന്കര കമ്മീസിയത്തിന്റെ നേതൃത്വത്തില് നടന്നു.
ഉച്ചക്ക് ശേഷം കൊല്ലോട് സെയിന്റ് ജോസഫ് ദൈവാലയത്തില് നടന്ന സമാപന സമ്മേളനം നെയ്യാറ്റിന്കര രൂപതാ വികാരി ജനറല് മോണ്. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യ്തു . മോണ്. വി പി ജോസ് , ഡോ.നിക്സണ്രാജ്, ഫാ.അജി അലോഷ്യസ് തുടങ്ങിയവര് സമാപന സമ്മേളനത്തില് പ്രസംഗിച്ചു. രണ്ടായിരത്തിലധികം മരിയ ഭക്തര് കാട്ടാക്കടയില് നടന്ന ജപമാല റാലിയില് പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.