സ്വന്തം ലേഖകൻ
കളമശ്ശേരി: യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി., പ്രൊഫ.കെ.വി.തോമസ്, എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്നും, യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും നിർവ്വഹിക്കവെ ആർച്ച്ബിഷപ്പ് പറഞ്ഞു.
തുടർന്ന്, നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉത്ഘാടനം ചെയ്‌തു. എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട്, അസ്സോസിയേറ്റ് മാനേജർ ഫാ.രാജൻ കിഴവന, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സൈമൺ കൂമ്പയിൽ, പ്രൊഫ.ജയശീലൻ, പ്രൊഫ.ഡോ.എസ്.ജോസ്, പ്രൊഫ.പോൾ ആൻസൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഷിപ്പിംഗ് മേഖലയിലെ പുതിയ സാദ്ധ്യതകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കുന്നത്. ഷിപ്പിംഗ് മേഖലയിലെ വിവിധ കോഴ്സുകൾ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://albertsmaritime.com/index.html
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.