മൗണ്ട് സെന്റ് തോമസിൽ പ്രേഷിതപ്രവർത്തക സമ്മേളനം മൗണ്ട് സെന്റ് തോമസിൽ പ്രേഷിതപ്രവർത്തക സമ്മേളനം കൊച്ചി: സീറോമലബാർ സഭയുടെ സുവിശേഷവത്കരണത്തിനായുളള കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രേഷിത പ്രവർത്തക സമ്മേളനത്തിൽ സഭയിലെ രൂപതകളുടെയും സമർപ്പിതസമൂഹങ്ങളുടെയും സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വൈദികരും സമർപ്പിതരും പങ്കെടുത്തു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടേയും സമർപ്പിതരുടേയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം മാറ്റിവയ്ക്കേണ്ടതു പ്രേഷിതപ്രവർത്തനത്തിനാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ധർമാരാം വിദ്യാക്ഷേത്രം പ്രഫസർ റവ. ഡോ. പോളച്ചൻ കോച്ചാപ്പിളളി, കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ പ്രവീണ എന്നിവർ പ്രസംഗിച്ചു.
Recent Posts ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.
Accept