ജോസ് മാർട്ടിൻ
കണ്ണൂർ: കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ.ക്ലാരൻസ് പാല്യത്തിന് “മത്സ്യതൊഴിലാളികളുടെ ജീവനോപാധിയും സുരക്ഷയും” എന്ന വിഷയത്തിൽ മംഗലാപുരം സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ്. മംഗലാപുരം, രോഷ്നി നിലയ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലാണ് ഡോക്ടറേറ്റ് പഠനങ്ങൾ നടത്തിയത്. ആലപ്പുഴ രൂപതയിലെ അഴീക്കൽ സെൻറ് സേവ്യർ ഇടവകാ അംഗമാണ് മോൺ.ഡോ.ക്ലാരൻസ് പാല്യത്ത്.
മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ നിന്നും വൈദീക പഠനം പൂർത്തിയാക്കി 1987-ൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, മൈസൂർ യൂണിവേഴ്സിറ്റി, റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിന്റെ വടക്കൻ ജില്ലകളായ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഭാഗമായ ആല്മീയ ശുശ്രുഷകളോടൊപ്പം സാമൂഹ്യ ശുശ്രുഷകളും ചെയ്തു വരവേ വളരെ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമായി മനസ്സിലാക്കിയത് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണെന്നും, യാതൊരു ജീവനോപാധികളോ സുരക്ഷിതത്വമോ ഇല്ലാത്ത ഈ സമൂഹത്തിന്റെ സാമ്പത്തീകമായിട്ടുള്ള മുന്നേറ്റം വളരെ പരിമിതമായിട്ട് മാത്രമാണ് നടന്നിട്ടുള്ളതെന്നും മോൺ. ഡോ.ക്ലാരൻസ് പറയുന്നു. വിദ്യാഭ്യാസത്തിലൂടെയുള്ള വികസനവും മറ്റു ഇന്നും അന്യമാകുന്ന അനുഭവമാണ് പലയിടങ്ങളിലും കാണുന്നത്, ഈ സാഹചര്യത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി സുരക്ഷിതത്വം എന്ന വിഷയം ഡോക്ടറേറ്റിനായി താൻ തിരഞ്ഞെടുത്തതെന്ന് മോൺ.ഡോ.ക്ലാരൻസ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ആലപ്പുഴ അഴീക്കൽ പള്ളി തയ്യിൽ സേവ്യർ-മറിയാമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമത്തെ മകനാണ് മോൺ.ഡോ.ക്ലാരൻസ് പാല്യത്ത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.