
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന യുവജന പരിശീലന ശിൽപശാല SKILTHON 2022 ജനുവരി 31-ന് തുടക്കമാവും. 30 ദിനങ്ങൾ നീണ്ടുനില്ക്കുന്ന ഓൺലൈൻ യുവജന പരിശീലന ശിൽപശാലയാണിത്. സലേഷ്യൻ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂർ പ്രൊവിൻസിന്റെയും, KCBC യൂത്ത് കമ്മീഷന്റെയും, ബോസ്കോ യൂത്ത് സർവീസസ് കൊച്ചിയുടെയും (IYDC) നേതൃത്വത്തിലാണ് SKILTHON 2022 സംഘടിപ്പിക്കുന്നത്.
Youth and Media, Youth and Family, Youth and Personality, Youth and Career, Youth and Addictions, Soft Skills തുടങ്ങി 30 വിഷയങ്ങളാണ് പ്രഗത്ഭരാൽ കൈകാര്യം ചെയ്യപ്പെടുന്നത്.
തിങ്കൾ മുതൽ വെള്ളിവരെ ആറു ആഴ്ചകളിലായി 30 ക്ലാസുകൾ. ക്ലാസ് ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ക്ളാസുകൾ salesianprovinceofbangalore: https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.
30 ദിന ക്ലാസ്സുകളുടെ അവസാനം ഒരു evaluation ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവർക്കും https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured – youtube ചാനൽ subscribe ചെയ്തവർക്കും evaluation-നിൽ പങ്കെടുക്കാൻ സാധിക്കും. ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ നിന്ന് ഒന്നോ രണ്ടോ one word answer ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി ഗൂഗിൾ ഫോം വഴി ആയിരിക്കും evaluation. ചോദ്യങ്ങൾ കിട്ടി ഉത്തരം നൽകാൻ രണ്ടു ദിവസത്തെ സമയം നൽകും.
ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഒന്നാം സമ്മാനം -10,000/- രൂപയും, രണ്ടാം സമ്മാനം -7,000/- രൂപയും, മൂന്നാം സമ്മാനം -5,000/- രൂപയും, പ്രോത്സാഹന സമ്മാനം 10 പേർക്ക് 500 രൂപ വീതവും നൽകും.
Skilthon -നു രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫോമിന്റെ ഈ ലിങ്കിൽ https://forms.gle/Cp4eJkH1G55VG8wW8 ക്ലിക്ക് ചെയ്യുക.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.