അനില് ജോസഫ്
കൊച്ചി: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോണ്. ഡോ. അംബ്രോസ് പുത്തന്വീട്ടിലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ച തിരിഞ്ഞ് 3 മുതല് ആരംഭിക്കും. കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രലിനു മുന്നിലൊരുക്കുന്ന വിശാലമായ പന്തലിലാണ് മെത്രാഭിഷേക കര്മങ്ങള് നടത്തുക.
വരാപ്പുഴ ആര്ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില് മുഖ്യകാര് മികനാകും. ആര്ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാന്സിസ് കല്ലറയ്ക്കലും കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കേശേരിയും സഹകാര്മികരായിരിക്കും.
കെആര്എല്സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമാ യ ഡോ. വര്ഗീസ് ചക്കാലയ്ക്കല് വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ച്ബിഷപ് ഡോ. ലെയോപോള് ഡോ ജിറേല്ലിയും മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും.
സീറോ മലബാര്, സീറോ മലങ്കര, ലത്തീന് റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദികരും സഹകാര്മികരാകും. മെത്രാഭിഷേക ചടങ്ങുകള്ക്കുശേഷം നടത്തുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും.
തിരുകര്മ്മങ്ങളുടെ തത്സമയ സംപ്രേഷണം വൈകിട്ട് 3 മണി മുതല് കാത്തലിക് വോകസ് യുട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും ഉണ്ടാവും
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.