അനില്‍ ജോസഫ്
തിരുവന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് നെറ്റോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് എം.സുസപാക്യം വിരമിക്കുന്ന ഒഴിവിലുണ് പുതിയ നിയമനം.
ആര്‍ച്ച് ബിഷപ്പ് സുസപാക്യത്തിന്റെ 32 – ാം മെത്രാഭിഷേക വാര്‍ഷിക ദിനത്തില്‍ ദിവ്യബലിക്ക് മുന്നോടിയായി സൂസപാക്യം പിതാവ് തന്നെ പുതിയ മെത്രാന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു. പുതിയ ഇടയന് നമ്മുടെ ഇടയില്‍ നിന്ന് തന്നെയാണെന്ന ആമുഖത്തോടെയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ് വായിച്ചത്. ആദ്യം ഇംഗ്ലീഷിലും തുടര്‍ന്ന് മലയാളത്തിലും നിയമനഉത്തരവ് സൂസപാക്യം പിതാവ് വായിച്ചു.
സുവിശേഷ പ്രസംഗത്തിനായെത്തിയ നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ പ്രസംഗത്തിനിടയില്‍ വികാരഭരിതനായി തൊണ്ട ഇടറിയതും വ്യത്യസ്തമായ കാഴ്ചയായി. നിയമന ഉത്തരവ് സൂസപാക്യം പിതാവ് അറിയിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെന്നും ദൈവം വ്യക്തിപരമായ യോഗ്യതകള്‍ കണ്ടിട്ടല്ല തന്നെ തെരെഞ്ഞെടുത്തതെന്നും വിളിച്ചവനെ വിളിച്ച ദൈവമാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം സുവിശേഷ പ്രസംഗത്തില്‍ പറഞ്ഞു.
പുതിയതുറ സ്വദേശിയായ മോണ്‍ തോമസ് നെറ്റോ 1964 ലാണ് ജനിച്ചത്. മോണ്‍.തോമസ് നെറ്റോ തന്റെ തിയോളജിയും ഫിലോസഫിയും അലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും ബി എ സോഷ്യോളജി തിരുവന്തപുരം ലയോള കോളേജിലും പൂര്‍ത്തീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയാന യുണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മോണ്‍. തോമസ് നെറ്റോ 1989 ല്‍ വൈദികനായി അഭിഷിക്തനായി.
പെരിങ്ങംമല , പാളയം കത്തീഡ്രല്‍, പേട്ട , വലിയതുറ, മുരുക്കുംപുഴ തുടങ്ങിയ ദേവാലയങ്ങളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച അച്ചന് തിരുവനന്തപുരം സെന്റ് വിന്സെന്ഡറ് സെമിനാരി റെക്ടറായും സേവനമനുഷ്ടിച്ചു. 2021 മുതല്‍ കോഡിനേറ്റര്‍ ഓഫ് മിനിസ്ട്രീസിന്റെ എപ്പിസ്ക്കോപ്പല്‍ വികാരി പദവിയില്‍ സേവനം അനിഷ്ടിച്ച് വരികയായിരുന്നു. ഏശയ്യന് ഇസബെല്ലാ ദമ്പതികളാണ് മോണ്‍. തോമസ് നെറ്റോയുടെ മാതാപിതാക്കള്‍
കാത്തലിക് വോക്സ് ന്യൂസിന്‍്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് ി്ജോയന്്റ് ചെയ്യുക
https://chat.whatsapp.com/KMYSKwGAL9eK6ozQUstMgT
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.