അനുജിത്ത്, അക്ഷയ്
നെയ്യാറ്റിൻകര: മുള്ളുവിള തിരുകുടുംബ ദേവാലയ തിരുനാൾ ആരംഭിച്ചു.
ഡിസംബർ 28-ാം തീയതി ഇടവക വികാരി റവ.ഡോ.നിക്സൺ രാജ് സേവ്യർ തിരുനാൾ പതാകയുയർത്തി കൊണ്ട് തിരുനാൾ
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. റവ.ഡോ. ക്രിസ്തുദാസ്
തോംസൺ വചന സന്ദേശം നൽകി.
തിരുനാൾ ദിനങ്ങളായ ഡിസംബർ 29 മുതൽ ഡിസബർ 4 വരെ വൈകുന്നേരം 6 മണിയ്ക്കുള്ള ദിവ്യബലികൾക്ക് റവ.ഡോ.ജോസഫ് റാഫേൽ, മോൺ. വി.പി.ജോസ്, ഫാ.അനിൽകുമാർ, റവ.ഡോ.ഗ്ലാഡിൻ അലക്സ്, ഫാ.റോബിൻ രാജ്, ഫാ.ജോയ് മത്യാസ്, ഫാ.സൈമൺ നേശൻ എന്നിവർ മുഖ്യ കാർമികത്വവും ഫാ.ജോസഫ് അനിൽ, ഫാ.വിക്ടർ എവരിസ്റ്റസ്, ഫാ.ഷൈജു ഒ.സി.ഡി, ഫാ. പ്രബൽ, ഫാ. ക്രിസ്റ്റഫർ, ഫാ.സ്റ്റാൻലി രാജ്, ഫാ.ജോയ് മുസോളിനി എന്നിവർ വചന സന്ദേശവും നൽകും.
ജനുവരി 4 -ന് വൈകുന്നേരമുള്ള ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദക്ഷിണം, ദേവാലയത്തിൽ നിന്നും ആരംഭിച്ച് മനവേലി, കാഞ്ഞിരംകുളം, കൈവൻ വിള, ആനമരം വലിച്ച മുള്ളുകാട് വഴി ദേവാലയത്തിൽ സമാപിക്കുന്നു.
തിരുനാൾ ദിനമായ ജനുവരി 5 -ന് വൈകുന്നേരം 6 മണിക്ക് ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് ഫാ.വത്സലൻ ജോസും, വചന സന്ദേശം നൽകുന്നത് ഫാ.ഷാബിനുമാണ്.
തുടർന്ന്, ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
തിരുനാൾ സമാപന ദിനമായ ജനുവരി 6 -ന് രാവിലെ 10 മണിക്ക് സമൂഹ ദിവ്യബലിക്ക് മോൺ. ഡോ. സെൻവരാജ് മുഖ്യകാർമികത്വം വഹിക്കും. ഫാ.രാഹുൽ ബി. ആൻ്റോ വചന സന്ദേശം നൽകും. തുടർന്ന്, തിരുനാൾ പതാകയിറക്ക്.
രാത്രി 7 മണിക്ക് ബൈബിൾ നാടകം ‘ഇതാ മനുഷ്യൻ’. അതോടുകൂടി ഈ വർഷ ഇടവക തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.