അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്കര രൂപതയിലെ മുതിയാവിള സെന്റ് ആല്ബര്ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഇന്ന് തുടക്കമായി. 18-ന് സമാപിക്കും. ഇടവക വികാരിയും കാട്ടാക്കട ഫൊറോന വികാരിയുമായ ഫാ.വല്സലന് ജോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
കൊടിയേറ്റിന് മുന്നോടിയായി ഇടവകയിലെ കുടുംബ യൂണിറ്റുകളില് നിന്ന് ദീപവാഹക പതാക പ്രദക്ഷിണം ഉണ്ടായിരുന്നു. തിരുനാള് പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന് കോ-ഓർഡിനേറ്റര് മോണ്.റൂഫസ് പയസലിന് മുഖ്യ കാര്മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് മെന്റസ് വചന സന്ദേശം നല്കി.
9 മുതല് 13 വരെ നടക്കുന്ന മുതിയാവിള ബൈബിള് കണ്വെന്ഷന് അട്ടപ്പാടി സെഹിയോന് ധ്യാന കേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിലും സംഘവും നേതൃത്വം നല്കും.
തിരുനാള് ദിനങ്ങളില് മോണ്.സെല്വരാജന്,മോണ്.അല്ഫോണ്സ് ലിഗോറി, ഫാ.എം.കെ.ക്രിസ്തുദാസ്, ഡോ.അലോഷ്യസ് സത്യനേശന്, ഫാ.ജെറാള്ഡ് മത്യാസ്, ഫാ.ഡെന്നിസ് മണ്ണൂര്, ഫാ.സ്റ്റാന്ലി രാജ്, ഫാ.ജോജോ ചക്കുമൂട്ടില്, ഫാ.ജോസഫ് പാറാംങ്കുഴി, ഡോ.ക്രിസ്തുദാസ് തോംസണ്, ഫാ.ബിനു വര്ഗ്ഗീസ്, ഫാ.സെബാസ്റ്റ്യന്കൂടപ്പാട്, ഫാ.അഗസ്റ്റിന് പുന്നോലില്, ഡോ.ജയരാജ് ജെ ആര്, ഫാ.വര്ഗ്ഗീസ് നടുതല തുടങ്ങിയവര് നേതൃത്വം നല്കും.
17-ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 18-ന് രാവിലെ 10.30 ന് നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസിന്റെ മുഖ്യ കാര്മ്മികത്വത്തില് ആഘോഷമായ സമൂഹ ദിവ്യബലി, ഡോ.ലോറന്സ് കുലാസ് വചന സന്ദേശം നല്കും. തുടര്ന്ന് സ്നേഹ വിരുന്ന്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.