സ്വന്തം ലേഖകന്‍
കാട്ടാക്കട: മുതിയാവിള സെന്റ് ആൽബർട്ട് ദേവാലയത്തിൽ മോഷണം. മോഷണം നടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കാട്ടാക്കട നെയ്യാർ ഡാം റോഡിൽ സെന്റ് ആല്‍ബെര്‍ട്ട് ദേവാലയത്തിലെ കുരിശടിയിലെ കാണിക്ക കവരുന്ന മോഷ്ടാക്കളുടെ ദ്രിശ്യങ്ങളാണ് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞത്.
ബുധാനാഴ്ച അര്‍ദ്ധ രാത്രിയോടെ നടന്ന സംഭവം വ്യാഴാഴ്ച വൈകുന്നേരം ആണ് കണ്ടെത്തിയതും വെള്ളിയാഴ്ച രാത്രിയോടെ കാട്ടാക്കട പോലീസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരാതിയും നൽകി. അടുത്തിടെ പള്ളി കൗൺസിൽ കാണിക്ക വഞ്ചിയിൽനിന്നും കാണിക്ക എടുത്തിരുന്നു. അതിനാല്‍ കൂടുതല്‍ തുക ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് പ്രാഥമിക വിവരം.
ബുധാനഴ്ച അര്‍ദ്ധ രാത്രിയോടെ വിളപ്പില്‍ശാല, ആര്യങ്കോട്, മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലും സാമാന രീതിയിലുള്ള കവര്‍ച്ചകൾ നടന്നിരുന്നു.
പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.