
സ്വന്തം ലേഖകൻ
ജലന്ധർ: മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിന് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല നൽകി വത്തിക്കാൻ ഉത്തരവ്. താത്കാലികമായി തനിക്ക് ചുമതലകളിൽ നിന്ന് വിടുതൽ വേണം എന്ന് ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് ഫ്രാങ്കോ പാപ്പായോട് ആവശ്യപെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുക ആയിരുന്നു.
‘സേദേ പ്ളേന എത്ത് ആദ് നൂത്തും സാങ്‌തെ സേദിസ്‘ അഡ്മിനിസ്ട്രേറ്റർ (Apostolic administrator sede plena et ad nutum Sanctae Sedis) എന്നാണു നിയമന ഉത്തരവിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത്.
‘സേദേ പ്ളേന’ എന്നാൽ “രൂപത ഒഴിഞ്ഞു കിടപ്പില്ല” എന്നാണ്.
‘ആദ് നൂത്തും സാങ്‌തെ സേദിസ്’ എന്നാൽ “പരിശുദ്ധ റോമാ സിംഹാസനത്തിന്റെ കൈവശം” എന്നാണ്. സഭാഭരണത്തിൽ പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളിൽ റോമയിലെ പരിശുദ്ധ സിംഹാസനം നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്ററിനെ ഇത്തരത്തിൽ നിയമിക്കുന്നത്. ചുരുക്കത്തിൽ, ഇനി മുതൽ ജലന്ധർ രൂപതയെ സംബന്ധിച്ച എല്ലാ തീരുമാനങ്ങൾക്കും വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടലിന് സാധ്യത കൂടുതൽ എന്ന് അർഥം.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.