അനിൽ ജോസഫ്
ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സന്യാസ സഭയുടെ പ്രവര്‍ത്തനങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി മേനകാ ഗാന്ധി നിലപാട് മാറ്റുന്നു. മിഷണറീസ് ഓഫ് സാരിറ്റി സന്യാസസഭയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നു നടത്താന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി സന്യാസസഭയുടെ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമയോയോട് അഭൃര്‍ഥിച്ചു.
സിസ്റ്റര്‍ എം.പ്രേമയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, സഭയുടെ കീഴിലുള്ള എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളും ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. ഭൂരിപക്ഷം സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിസ്റ്റര്‍ മന്ത്രിയെ ധരിപ്പിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്‍റെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കാന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി ഉത്തരവിട്ടത് വന്‍ വിവാദമായിരിന്നു. ഇതിന് പിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.