ബംഗ്ലാദേശ്: മ്യാൻമർ ബംഗ്ലാദേശ് രാജ്യങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന് ഇന്നു തുടക്കം.
പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തിൽനിന്ന് അലിറ്റാലിയയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ പുറപ്പെടുന്ന മാർപാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാൻമറിലെ വൻനഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്പിനുശേഷം പാപ്പാ വിശ്രമിക്കും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണിൽ നിന്ന് വിമാനത്തിൽ തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലാകും ഔപചാരിക സ്വീകരണം.
തുടർന്നു പ്രസിഡന്റ് ഹിതിൻ കയാവു, സ്റ്റേറ്റ് കൗണ്‍സിലർ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തും.
ഫ്രാൻസിസ് മാർപാപ്പയുടെ ബംഗ്ലാദേശ്, മ്യാൻമർ യാത്രാപരിപാടി
നവംബർ 26 ഞായർ:
21.40- റോമിൽനിന്നു മ്യാൻമറിലേക്കു യാത്രതിരിക്കും.
നവംബർ 27 തിങ്കൾ:
13.30- യാംഗൂണ്‍ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഒൗദ്യോഗിക വരവേൽപ്.
നവംബർ 28 ചൊവ്വ:
14.00- നായിപിഡോയിലേക്കു വിമാനം കയറുന്നു.
15.10- നായിപിഡോ വിമാനത്താവളത്തിൽ ഒൗദ്യോഗിക സ്വീകരണം.
15.50-പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആചാരപരമായ വരവേൽപ്.
16.00- മ്യാൻമർ പ്രസിഡന്റ് ഹിതിൻ കയാവുമായി കൂടിക്കാഴ്ച.
16.30- സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ ഓംങ് സാൻ സൂ കിയുമായി കൂടിക്കാഴ്ച.
17.15- അന്താരാഷ്ട്ര കണ്വൻഷൻ സെന്ററിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം. സർക്കാരിലെ ഉന്നതർ, പൗരപ്രമുഖർ, നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും.
18.20- വിമാനത്തിൽ യാംഗൂണിലേക്കു മടക്കം.
19.25- യാംഗൂണ്‍ വിമാനത്താവളത്തിലെത്തും. രാത്രിവിശ്രമം.
നവംബർ 29, ബുധൻ:
09.20- കയിക്കാസൻ മൈതാനിയിൽ ദിവ്യബലിയും മാർപാപ്പയുടെ സന്ദേശവും.
16.15- കാബ അയി സെന്ററിൽ ബുദ്ധസന്യാസിമാരുടെ സുപ്രീം കൗണ്‍സിൽ സംഘയിൽ മാർപാപ്പയുടെ പ്രസംഗം.
17.15- സെന്റ് മേരീസ് കത്തീഡ്രലിൽ മ്യാൻമറിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച.
നവംബർ 30, വ്യാഴം:
10.15- സെന്റ് മേരീസ് കത്തീഡ്രലിൽ യുവാക്കൾക്കും കുട്ടികൾക്കുമായി ദിവ്യബലിയും സന്ദേശവും.
12.45- യാംഗൂണ്‍ വിമാനത്താവളത്തിൽ ഒൗദ്യോഗിക യാത്രയയപ്പ്.
15.00-ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒൗദ്യോഗിക വരവേല്പ്.
16.00- സവറിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശനം. 16.45- വംഗബന്ധു സ്മാരക മ്യൂസിയത്തിൽ ബംഗ്ലാദേശ് രാഷ്ട്രപിതാവിനു പ്രണാമം.
17.30- പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രസിഡന്റ് അബ്ദുൾ ഹമീദുമായി കൂടിക്കാഴ്ച
18.00- പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സർക്കാരിലെ ഉന്നതർ, പൗരപ്രമുഖർ, നയതന്ത്രജ്ഞർ തുടങ്ങിയവരുമായി കൂടിക്കാഴ്ചയും പ്രസംഗവും.
ഡിസംബർ ഒന്ന്, വെള്ളി:
10.00- സുഹ്റാവർഡി ഉദ്യാൻ പാർക്കിൽ ദിവ്യബലി. ഏതാനും ഡീക്കന്മാരെ വൈദികരായി അഭിഷേചിക്കുന്നു.
15.20- ധാക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിൽ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച.
16.00- ധാക്ക സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശനം. പ്രാർഥനയും ബൈബിൾ വിചിന്തനവും നയിക്കുന്നതു കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
16.14- വൃദ്ധവൈദികർക്കായുള്ള മന്ദിരത്തിൽ ബംഗ്ലാദേശിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച, പ്രസംഗം.
17.00- ആർച്ച്ബിഷപ്പിന്റെ വസതിയുടെ പൂന്തോട്ടത്തിൽ സമാധാനത്തിനായി മതാന്തര- എക്യുമെനിക്കൽ സമ്മേളനം. മാർപാപ്പയുടെ പ്രസംഗം.
ഡിസംബർ രണ്ട്, ശനി:
10.00 തേജ്ഗാവിലുള്ള മദർ തെരേസ ഭവന സന്ദർശനം.
10.45- ഹോളി റോസറി പള്ളിയിൽ വൈദികർ, സന്യാസിനികൾ, അഭിഷിക്തർ, സെമിനാരി വിദ്യാർഥികൾ, സന്യാസാർഥിനികൾ, വിശ്വാസികൾ എന്നിവരുമായി കൂടിക്കാഴ്ചയും മാർപാപ്പയുടെ പ്രസംഗവും. പ്രാർഥന നയിക്കുന്നതു കർദിനാൾ ടെലസ്ഫോർ ടോപ്പോ.
11.45- പുരാതനമായ ഹോളി റോസറി പള്ളിയിലും സെമിത്തേരിയിലും സന്ദർശനം.
15.20- ധാക്കയിലെ നോട്ടർഡാം കോളജിൽ യുവജനസമ്മേളനവും പ്രസംഗവും. പ്രാർഥനയും ബൈബിൾ വിചിന്തനവും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്.
16.45- ധാക്ക വിമാനത്താവളത്തിൽ ഒൗദ്യോഗിക യാത്രയയപ്പ്.
23.00 റോമിലെ ചിയാംപിനോ വിമാനത്താവളത്തിലെത്തും.
വത്തിക്കാനിൽനിന്ന് ജോർജ് കള്ളിവയലിൽ