ഇന്ന് നാം ശ്രവിക്കുന്നത് യോഹന്നാൻ 7:1-2,10,25-30 ആണ്. ഈ സുവിശേഷഭാഗത്ത് പല തവണ ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം “അറിയുക”; എന്നുള്ളതാണ്. ഈ അറിവാകട്ടെ ക്രിസ്തുവിനെ കുറിച്ചുള്ളതാണ്. യേശുവിനെക്കുറിച്ച് തങ്ങൾക്കറിയാം എന്നാണ് ജനക്കൂട്ടം പറയുന്നത്. ഗലീലിയിലെ ചെറുപട്ടണമായ നസറത്തിൽ നിന്നുമാണ് ഇവൻ വരുന്നത് എന്ന് തങ്ങൾക്കറിയാം എന്നാണ് ജനം അർത്ഥമാക്കുന്നത്. എന്നാൽ ഈ അറിവിനെ യേശു തിരുത്തുന്നുണ്ട്. നസറത്തിൽ നിന്നാണ് യേശു വരുന്നത് എന്നുള്ളത് പൂർണ്ണമായ അറിവല്ല. കാരണം, യേശു പിതാവിനാൽ അയക്കപ്പെട്ടവനാണ്. യേശു വരുന്നത് പിതാവിൽ നിന്നാണ്.
നമുക്കും യേശുവിനെ കുറിച്ച് അറിവുണ്ട്. അത് ഏതു തരത്തിലുള്ളതാണ് എന്ന് പരിശോധിക്കാം. ഈ ജനത്തിന്റേതുപോലെ ഭാഗികമായ അറിവാണോ നമുക്കുള്ളത്?. എങ്കിൽ, തീർച്ചയായും പൂർണ്ണമായ അറിവിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശു ആരാണെന്ന് അനുഭവ തലത്തിലാണ് നാം അറിവ് സമ്പാദിക്കേണ്ടത്. ബുദ്ധിയുടെ തലത്തിലുള്ള അറിവ് തീർച്ചയായും നമുക്ക് ആവശ്യമാണ്. എന്നാൽ ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങാതെ, അതിനേക്കാൾ ആഴമേറിയ അറിവ് നേടിയെടുക്കണം. ആ അറിവ് യേശുവുമായുള്ള വ്യക്തിബന്ധത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യേശുവുമായുള്ള വ്യക്തിബന്ധം വളർത്താൻ തിരുസ്സഭ ഒത്തിരിയേറെ അവസരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഉദാ:വിശുദ്ധ കൂദാശകൾ വളരെ പ്രത്യേകമായി വിശുദ്ധ കുർബാന, വ്യക്തിപരമായും സമൂഹപരമായും ഉള്ള പ്രാർത്ഥനകൾ, വിശുദ്ധ ഗ്രന്ഥ പാരായണം, തുടങ്ങിയവ.
ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുമ്പോൾ, “ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു”; എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തൊട്ടടുത്ത വാചകം ജനക്കൂട്ടത്തിന്റെ ഒരു സംശയം ആണ്: “അവർ ചോദിച്ചു: ക്രിസ്തു വരുമ്പോൾ ഇവൻ പ്രവർത്തിച്ചതിലേറെ അടയാളങ്ങൾ പ്രവർത്തിക്കുമോ?”; ഒരു കാര്യം വ്യക്തം, യേശു ആരാണെന്ന് ഇപ്പോഴും അവർക്കു മനസ്സിലായിട്ടില്ല. അവർ ഇപ്പോഴും ചിന്തിക്കുന്നത്, യേശു കുറെയേറെ അത്ഭുതങ്ങൾ ചെയ്യുന്ന ഒരു അത്ഭുതപ്രവർത്തകൻ എന്ന് മാത്രമാണ്. യേശു തന്നെയാണ് ക്രിസ്തു എന്ന് അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.
നാമും യേശുവിൽ വിശ്വസിക്കുന്നുണ്ട്. യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.