സ്വന്തം ലേഖകൻ
മാഹി: ഉത്തര കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിലെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് സമാപനമായി. തിരുനാൾ സമാപന ദിനമായ ഒക്ടോബർ 22 വ്യാഴാഴ്ച ഇടവക വികാരി റവ.ഡോ. ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും, തുടർന്ന് വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. സഹവികാരി ഫാ.ജോസഫ് അനിൽ വചനപ്രഘോഷണം നടത്തി.
22 വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഫാ.ജോസ് യേശുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ഉണ്ടായിരുന്നു. തിരുനാൾദിന സമാപന ദിവ്യബലിക്ക് ശേഷം വി.അമ്മത്രേസ്യയുടെ അൽഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിക്ഷണത്തിന് ശേഷം വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം ഉച്ചയ്ക്ക് 2 മണിയോട് കൂടി രഹസ്യ അറയിലേക്ക് മാറ്റപ്പെട്ടു.
തുടർന്ന്, ഇടവക വികാരിയുടെ നേതൃത്വത്തിൽ തിരുനാൾകൊടി ഇറക്കിയതോടുകൂടിയാണ് തിരുനാളിന് ഔദ്യോഗിക സമാപനമായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ചെയ്തത് ഇടവക വികാരി ഫാ.ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ സഹവികാരി ഫാ.ജോസഫ് അനിലും, ഡീക്കൻ ആന്റെണി തോമസും, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവേലും, പാരിഷ് കൗൺസിൽ അംഗങ്ങളുമായിരുന്നു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.