
സ്വന്തം ലേഖകൻ
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്റെ 32 കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്റെറായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ സൗകര്യത്തെപ്രതിയാണ് ഈ തിരുമാനം. കൂടാതെ, കൊറോണയുടെ സാമൂഹികവ്യാപനം പോലെയുള്ള വിഷമഘട്ടങ്ങള്‍ ഉണ്ടായാല്‍ രൂപതയുടെ സ്ഥാപനങ്ങളും, ഇടവകകളുടെ സൗകര്യങ്ങളും ആവശ്യാനുസരണം ക്രമപ്പെടുത്തി നൽണമെന്ന് ഇന്നലെ (28-03-2020) നടന്ന ഫൊറോനാ വികാരിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗിൽ രൂപതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് പി.ആര്‍.ഓ. ഫാ.ജോസ് കൊച്ചറക്കല്‍ പറഞ്ഞു.
32 കിടക്കകളും അനുബന്ധ സൗകര്യങ്ങളും കൂടാതെ ലാബ്, ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, ഓ.പി.കള്‍, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ട്രീറ്റ്മെന്റ് റൂം എന്നിവയെല്ലാമാണ് അധികൃതരുടെ അഭ്യര്‍ത്ഥനമാനിച്ച് വിട്ടുനൽകാന്‍ രൂപതാദ്ധ്യക്ഷന്‍ തീരുമാനിച്ചത്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സൗകര്യങ്ങളും നൽകാൻ തയ്യാറാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിലായുള്ള മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
This website uses cookies.