സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ
പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണമെന്ന് പാപ്പാ ഉത്ബോധിപ്പിക്കുന്നു.
പ്രസിദ്ധ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായിരുന്ന, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തിൽ സ്ഥാപിതമായ രാജ്യന്തര പത്രപ്രവർത്തന പുരസ്ക്കാര സമിതിക്കൊപ്പം ഒത്തുചേർന്ന മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ആധുനിക സാങ്കേതികത വിദ്യകൾ മാധ്യമലോകത്ത് ശക്തിപ്പെടുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ സാങ്കേതിക വിദ്യകൾ യഥാർത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന അപകടമായ അവസ്ഥയും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.