
സ്വന്തം ലേഖകൻ
റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.
245 വർഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനാണ് വിൻചെൻസോ. കർദ്ദിനാൾ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗൽഭരുടെ പിൻഗാമിയായാണ് ഇദ്ദേഹം ഈ പദവിയിലേയ്ക്ക് എത്തുന്നത്.
പ്രൊഫസർ വിൻചെസെൻസോ ബോണോമോ, ഇന്റർനാഷണൽ ലോസിന്റെ ഓർഡിനറിയും ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ പി.എച്ച്.ഡി. ഡിപ്പാർട്ടമെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.
1961 ഏപ്രിൽ 17-ന് ഗയാത്തായിൽ ആണ് പ്രൊഫ. വിൻചെസെൻസോ ബുനോമോയുടെ ജനനം.
1984- ൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു.
1983 മുതൽ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ‘ഓർഗനൈസേഷൻ ഓഫ് ഹോളി സീ’ യുടെയും ‘ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ബോഡീ’സിന്റെ (F.A., I.F.A.D., P.A.M.) പ്രതിനിധിയുമാണ്. അദ്ദേഹം 2007 ൽ ഇതിന്റെ ഓഫീസ് മേധാവി ആയി നിയമിക്കപ്പെട്ടു. അതുപോലെതന്നെ, കാനോൻ-പൊതു നിയമ അഭിഭാഷകനായ വിൻചെൻസൊ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2014 മുതൽ വിൻചെൻസൊ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.
1773-ൽ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്തെമ്പാടുനിന്നുമുള്ള നിരവധി സെമിനാരി വിദ്യാർത്ഥികളും വൈദികരും സന്യസ്തരും അല്‍മായരും ഉൾപ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.