സ്വന്തം ലേഖകൻ
ലിത്വനിയ: ഇന്നത്തെ ജീവിതശൈലിയും ചുറ്റുപാടുകളും മാധ്യമലോകവും നമ്മെ തെറ്റിദ്ധരിപ്പിക്കും. എന്നാൽ ഓര്‍ക്കുക നാം ഭൂമിയില്‍ ഒറ്റയ്ക്കല്ല, നമുക്ക് സമൂഹമുണ്ട്, ഒരു കുടുംബമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. ലിത്വനിയയിൽ ഒത്തുകൂടിയ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ചിലപ്പോള്‍ മാധ്യമലോകം നിങ്ങളോട് പറയുന്നതുപോലെ തോന്നാം, നിങ്ങള്‍ക്ക് സ്വന്തമായി എന്തും എങ്ങനെയും ചെയ്യാം ആരെയും ഗൗനിക്കേണ്ടതില്ലെന്ന്. എന്നാല്‍ ഓര്‍ക്കുക നാം വളരേണ്ടത് കുടുംബത്തിലും സമൂഹത്തിലുമാണ്. അവിടെത്തന്നെയാണ് നാം നിലനില്ക്കേണ്ടതുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
മനുഷ്യബന്ധിയായ ജീവിതത്തിനാണ് അര്‍ത്ഥമുണ്ടാകുന്നത്. നാം തനിച്ചല്ല, മറിച്ച് നമ്മുടെ ജീവിതം ‘ഇന്‍റെര്‍കണക്റ്റടാ’ണ്. ഈ ജീവിതം സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും ഒരു ശൃംഖലയാണ്. ഈ ശൃംഖലയില്‍ കണ്ണിചേര്‍ത്ത ജീവിതമാണ് സജീവമാകുന്നതും മുന്നോട്ടു സുഗമമായി നീങ്ങുന്നതുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഒരു വ്യക്തിയുടെ സ്വത്വവും വ്യക്തിത്വവും സൃഷ്ടിക്കപ്പെടുന്നത് ഒറ്റയ്ക്ക് ജീവിച്ചുകൊണ്ടല്ല, മറിച്ച് നമുക്കുള്ളതും നമ്മുടെ അറിവും കഴിവുമെല്ലാം മറ്റുള്ളവരുമായി സമൂഹത്തിലും കുടുംബത്തിലും പങ്കുവച്ചുകൊണ്ടാണെന്ന യാഥാർഥ്യം മറക്കരുത്. ജീവിതം നന്മ ചെയ്യാനുള്ളതാണ് തിന്മചെയ്യാനുള്ളതല്ല. ഒരാള്‍ ജീവിതവിശുദ്ധി നേടുന്നത്, സഹോദരങ്ങളുടെ കൂട്ടായ്മയില്‍ അവരുമായി സംവദിച്ചും ഇടപഴകിയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നന്മചെയ്ത് മുന്നോട്ടു പോകുമ്പോഴുമാണെന്ന യാഥാർഥ്യം അവഗണിക്കരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.