ജോസ് മാർട്ടിൻ
ആലുവ: റവ.ഡോ.രാജദാസ് ജ്ഞാനമുത്തന്‍ രചിച്ച മലയാളത്തിലെ ആദ്യത്തെ ലത്തീന്‍ ആരാധനക്രമത്തെ കുറിച്ചുള്ള (ലിറ്റര്‍ജി) സമ്പൂര്‍ണ്ണ വിജ്ഞാനകോശം വാല്യം -1 ആണ് “ആരാധന ക്രമത്തിന്റെ ആമുഖപഠനം” എന്ന പേരിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് പ്രകാശനം ചെയ്തത്. കൊല്ലത്ത് വച്ചുനടന്ന കെ.ആർ.എൽ.സി.ബി.സി.യുടെ സമ്മേളനത്തിൽ വച്ച് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മോൺ.ജി.ക്രിസ്തുദാസിനോടൊപ്പം സൂസപാക്യം പിതാവിന് പുസ്തകം കൈമാറുകയും കേരളത്തിലെ എല്ലാ ബിഷപ്പുമാരുടെയും സാന്നിധ്യത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നടന്നത്.
ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളില്‍ സജീവമായും, ഫലപ്രദമായും പങ്കുചേരാന്‍ സാധിക്കണമെങ്കില്‍ ആരാധനാക്രമത്തിലെ വിവിധ ഘടകങ്ങളെ പറ്റി നാം അവബോധമുള്ളവരായിരിക്കണം. “ആരാധന ക്രമത്തിന്റെ ആമുഖപഠനം” എന്ന ഈ പുസ്തകം ആരാധനാ ക്രമത്തിന്റെ വിവിധതലങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്നു. ആരാധനാ ക്രമത്തെപറ്റിയുള്ള സമഗ്രപഠനമെന്നനിലയില്‍, ആരാധനാക്രമത്തില്‍ സജീവമായി പങ്കെടുക്കാന്‍ ക്രൈസ്തവ വിശ്വാസികളെ ഈ ഗ്രന്ഥം പ്രാപ്തരാക്കുന്നു.
ഈ ഗ്രന്ഥം നാല് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്;
(1) ആരാധനാക്രമത്തിന്റെ പൊതുപഠനം
(2) കൂദാശകളുടെ പരികര്‍മം
(3) കൂദാശാനുകരണങ്ങള്‍
(4) ജനപ്രിയഭക്തി
ആരാധനാക്രമത്തിന്റെ പൊതുപഠനം എന്ന ഭാഗത്തില്‍ ആരാധനാക്രമത്തെപറ്റി പൊതുവായി അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍, ആരാധനാക്രമ ചരിത്ര പശ്ചാത്തലത്തിലൂടെ വിവരിക്കുന്നു. കേരളത്തിലെ വിവിധ റീത്തുകളുടെ ആരാധനാക്രമം, ആരാധനാക്രമത്തിലുപയോഗിക്കുന്ന പ്രതീകങ്ങൾ, ആരാധനാക്രമ ഗ്രന്ഥങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിശദമാക്കുന്നു.
കൂദാശകളുടെ പരികർമ്മം എന്ന ഭാഗത്തിൽ ക്രൈസ്തവ പ്രാരംഭ കൂദാശകൾ, സൗഖ്യത്തിന്റെ കൂദാശകൾ, കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായുള്ള കൂദാശകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങൾ വളരെ വ്യക്തമായിട്ട് നൽകുന്നുണ്ട്.
കൂദാശാനുകരണങ്ങൾ എന്ന ഭാഗത്ത് ആരാധനക്രമവത്സര ആഘോഷങ്ങളെക്കുറിച്ചും, യാമപ്രാർത്ഥനയെക്കുറിച്ചും, മൃതസംസ്കാര കർമങ്ങളെയും ആശീർവാദങ്ങളെയും കുറിച്ചുള്ള വിവരണങ്ങളാണ് നൽകുന്നത്.
ജനപ്രിയ ഭക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തിൾ ജനപ്രിയ ഭക്തിയുടെ ചരിത്രവും, വിവിധങ്ങളായ ഭക്താനുഷ്‌ടാന്തങ്ങളെക്കുറിച്ചും, ജനപ്രിയ ഭക്തിയെപ്പറ്റി ഭാവിയിലേക്കുള്ള വീക്ഷണങ്ങളെക്കുറിച്ചും, യാമപ്രാർത്ഥനകളെക്കുറിച്ചും, ആരാധനക്രമ പദപ്രയോഗങ്ങളെക്കുറിച്ചും, ആരാധനക്രമ ഉറവിടം കാലാനുക്രമത്തിലും വിവരിക്കുന്നുണ്ട്.
പുരോഹിതര്‍ക്കും, മതബോധന അധ്യാപകര്‍ക്കും, അല്മായര്‍ക്കും ആരാധനാ ക്രമം എന്താണെന്നു വ്യക്തതയോടെ പഠിക്കാനും, പഠിപ്പിക്കാനും, സംശയനിവാരണത്തിനും ഉതകുന്ന അമൂല്യ ഗ്രന്ഥമാണ് ഡോ.രാജദാസ് ജ്ഞാനമുത്തന്റെ ലത്തീന്‍ ആരാധനാക്രമ വിഷയത്തിലെ രണ്ടാമത്തെ പുസ്തകമായ “ആരാധന ക്രമത്തിന്റെ ആമുഖപഠനം”.
കെ.ആർ.എൽ.സി.സി. പ്രസിഡന്റും, തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മോസ്റ്റ്.റവ.ഡോ.മരിയ കലിസ്റ്റ് സൂസാപാക്യത്തിന്റെ സമ്മതിമുദ്ര (Imprimatur) യോടെയാണ് പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് റവ.ഡോ.രാജദാസ് ജ്ഞാനമുത്തന്‍ ആലുവാ കര്‍മ്മലഗിരി സെന്റ്. ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ആരാധനാക്രമ അധ്യാപകന്‍ ആണ്.
നെയ്യാറ്റിന്‍കര കോയ്നോണിയ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 1117-ലധികം പേജുകളുള്ള ഈ പുസ്തകത്തിന്റെ വില Rs- 950/- ആണ്.
പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെടുക:
Rev.Dr.Rajadas Ganamuthan
Konionia Publications
Contact : 9400284402
E.mail : frrajadas@gmail.com
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.