ചവറ സൗത്ത്:ലൂർദ്പുരം ലൂർദ് മാതാ പള്ളിയിൽ മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ബൈബിൾ കൺവൻഷൻ ആരംഭിച്ചു. ചവറ സൗത്ത് ഫൊറോന വികാരി ഫാ. ജോസ് നെറ്റോ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരകോട് ഫൊറോന വികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ കുർബാനയ്ക്കു നേതൃത്വം നൽകി. ഫാ. ജോസഫ് വയലിൻ, സിസ്റ്റർ മേരി എന്നിവർ പ്രസംഗിച്ചു.
ഇന്നു പ്രഭാതബലിക്കു മോൺ. ജോർജ് മാത്യു നേതൃത്വം നൽകും. വിശുദ്ധ വിൻസന്റ് ഡി പോൾ സൊസൈറ്റി കൂട്ടായ്മയും പ്രോലൈഫ് സമിതി പ്രവർത്തകരുടെ സംഗമവും കത്തീഡ്രൽ ഇടവക വികാരി ഫാ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യും. വിൻസന്റ് ഡി പോൾ രൂപതാ ഡയറക്ടർ ഫാ. വിൻസന്റ് മച്ചാഡോ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് ഒന്നിനു കുഞ്ഞുങ്ങളുടെ ചോറൂട്ടൽ കർമം. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണി സായാഹ്ന ബലിക്കു നേതൃത്വം നൽകും. വൈകിട്ട് ആറു മുതൽ ഒൻപതു വരെ പെരുവണ്ണാമുഴി ശാലേം ടീം നയിക്കുന്ന ബൈബിൾ കൺവൻഷൻ. ബുധൻ രാത്രി ഒൻപതിനു ധ്യാനം സമാപിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.