അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മരിയാപുരം പരിശുദ്ധ കര്‍മ്മലമാതാ ദേവാലയം ഇന്ന് വൈകിട്ട് ആശീര്‍വദിക്കും. വൈകിട്ട് 4-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ആശീർവാദ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മുന്‍ കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ രൂപതാ ബിഷപ് ഡോ. സിൽവസ്റ്റര്‍ പൊന്നുമുത്തന്‍, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങളില്‍ സാനിധ്യമാവും.
ദേവാലയത്തിന്റെ ശദാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ദേവാലയം നാടിന് സമര്‍പ്പിക്കുന്നത്. 1901-ല്‍ നെയ്യാറ്റിന്‍കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. എഫ്രേം ഗോമസിന്റെ നേതൃത്വത്തില്‍ കൊച്ചോട്ടുകോണത്ത് മിഷന്‍ സെന്റെര്‍ ആരംഭിച്ചുകൊണ്ടാണ് പളളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1919-ൽ ഫാ. ജോൺ ഡമഷിന്‍നാണ് ഇപ്പോള്‍ നിര്‍മ്മിക്കപെട്ട പുതിയ പളളിയുടെ സ്‌ഥാനത്തുണ്ടായിരുന്ന ദേവാലയം നിര്‍മ്മിച്ചത്. മിഷണറിമാരുടെ നേതൃത്വത്തില്‍ കുരിശാകൃതിയില്‍ നെയ്യാറ്റിന്‍കര രൂപതയില്‍ നിര്‍മ്മിച്ചിട്ടുളള ഏക ദേവാലയവും മരിയാപുരം പളളിയായിരുന്നു.
നിരവധി വിദേശ മിഷണറിമരുടെ കാല്‍പ്പാട് പതിഞ്ഞ പുണ്യഭൂമികൂടിയാണ് മരിയാപുരം. ജാതിവ്യവസ്‌ഥ നിലനിന്നിരുന്ന കാലത്ത് ഉള്‍ഗ്രാമമായിരുന്ന മരിയാപുരത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക്, മരിയാപുരം കര്‍മ്മലമാതാ ദേവാലയം വലിയ പങ്ക് വഹിച്ചു. നിലവിലെ പാറശാല നിയോജക മണ്ഡലം പ്രദേശത്തെ ക്രൈസ്‌തവരുടെ പ്രധാന ആരാധനാലയമായി അറിയപെട്ടിരുന്നത് മരിയാപുരം ദേവാലയമായിരുന്നു.
പഴക്കംകൊണ്ടും സ്‌ഥല പരിമിതികൊണ്ടും 2013- ലാണ് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പുതിയ ദേവാലയത്തിനു വേണ്ടി തറക്കല്ലിട്ടത്. 840 കുടുംബങ്ങളുളള ദേവാലയത്തില്‍ 27 ബി.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടവക വികാരി ഫാ.ബനഡിക്‌ട് കണ്ണാടനാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ബിള്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ അനില്‍.ജെ. യുടെയും ഫിനാന്‍സ് കമ്മറ്റി അംഗങ്ങളായ ആഞ്ചലോ, സോണി, ജോണ്‍സന്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നിത്യാരാധന ചാപ്പലുള്‍പ്പെടെ 12,000 ചതുരശ്ര അടിയിലുളള മനോഹരമായ ദേവാലയമാണ് പണിപൂര്‍ത്തിയായിരിക്കുന്നത്.
പഴയ ദേവാലയത്തിന്റെ അതേ സ്‌ഥാനത്ത് വലിപ്പത്തില്‍ മാത്രം വ്യത്യാസം വരുത്തിയാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ശബ്‌ദ സംവിധാനം അക്വസ്‌റ്റിക് സൗണ്ട് പ്രൂഫില്‍ ക്രമീകരിച്ച് ഓസ്‌ട്രേലിയന്‍ നിര്‍മ്മിതമായ കമ്പ്യൂട്ടറൈസ്‌ഡ് സൗണ്ട് സിസ്റ്റമാണ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
പളളിക്കുളളിലെ കുരിശിന്റെ വഴി പാത പൂര്‍ണ്ണമായും സ്വരൂപങ്ങളിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര രൂപതയിൽ കുരിശിന്റെ വഴി പാത പൂര്‍ണ്ണമായും തിരുസ്വരൂപങ്ങളാല്‍ അനാവരണം ചെയ്യ്‌തിരിക്കുന്ന ദേവാലയവും മരിയാപുരം ദേവാലയമാണ്.
അള്‍ത്താരയുടെ മുകളില്‍ ഇടത് വശത്ത് ക്രിസ്‌തുവിന്റെ ജനനവും വലത്തായി ഉത്ഥാനവും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. അള്‍ത്താരയുടെ ഇടത് വശത്തായി നിത്യസഹായമാതാവിന്റെയും വലത് വശത്തായി വിശുദ്ധ വിന്‍സെന്റ് പളേളാട്ടിയുടെയും തുരുസ്വരുപങ്ങള്‍ ചുവരില്‍ പതിപ്പിച്ചിട്ടുണ്ട്.
പളളിയുടെ മുന്നില്‍ മുകളില്‍ 15 അടി പൊക്കത്തില്‍ കര്‍മ്മലമാതാവിന്റെയും 14 അടി പൊക്കത്തിലുളള ക്രിസ്‌തുദേവന്റെയും തിരുസ്വരൂപങ്ങള്‍ ജനങ്ങളെ ദേവാലയത്തിലേക്ക്‌സ്വഗതം ചെയ്യും
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.