Categories: Parish

പ്രാര്‍ഥനാ ഗീതങ്ങളാല്‍ മുഖരിതം; മരിയാപുരം കര്‍മ്മലമാതാ ദേവാലയം ആശീര്‍വദിച്ചു

പ്രാര്‍ഥനാ ഗീതങ്ങളാല്‍ മുഖരിതം; മരിയാപുരം കര്‍മ്മലമാതാ ദേവാലയം ആശീര്‍വദിച്ചു

സ്വന്തം ലേഖകന്‍

നെയ്യാറ്റിൻകര: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന മരിയാപുരം പരിശുദ്ധ കര്‍മ്മലമാതാ ഇടവക കുടുബത്തിന്‌ പുതിയ ദേവാലയം ആശീര്‍വദിച്ചു. കൊല്ലം മുന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ദേവാലയങ്ങള്‍ പ്രാർത്ഥനയുടെ കേന്ദ്രമാകുമ്പോഴാണ്‌ അത്‌മീയ ചൈതന്യത്തിന്റെ വരപ്രസാദം ഉണ്ടാവുകയെന്ന്‌ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ദേവാലയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നാടിന്‌ ശാന്തിയും സാമാധാനവും പ്രധാനം ചെയ്യുമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

ദേവാലയത്തിനുമുന്നില്‍ പുതിയതായി പണികഴിപ്പിച്ച കൊടിമരം പാറശാല മലങ്കര രൂപതാ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ ആശീര്‍വദിച്ചു.

പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവലും, വചന പ്രഘോഷണത്തിന്‌ പുനലൂര്‍ ബിഷപ്‌ ഡോ. സിൽവിസ്റ്റര്‍ പൊന്നുമുത്തനും നേതൃത്വം നല്‍കി.

നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌, പള്ളോട്ട്യന്‍ സഭാ പ്രൊവിന്‍ഷ്യല്‍ വര്‍ഗ്ഗീസ്‌ പുല്ലന്‍, നെയ്യാറ്റിന്‍കര രൂപതാ രൂപതാ ജൂഡീഷ്യല്‍ വികാര്‍ ഡോ. സെൽവരാജന്‍, ഇടവക വികാരി ഫാ. ബനഡിക്‌ട്‌ കണ്ണാടന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

വൈകിട്ട്‌ 4-ന്‌ തന്നെ ദേവാലയത്തിന്‌ മുന്നില്‍ ബിഷപ്പുമാരെ സ്വീകരിച്ചു. തുടര്‍ന്ന്‌ 4 ഘട്ടങ്ങളായി നടന്ന തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന്‌ വിശ്വാസികളും നാട്ടുകാരും പങ്കെടുത്തു.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

2 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

7 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 week ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago