ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തുന്ന ലൂസിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എത്തിയ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ, റിപ്പോർട്ട് ചെയ്യാൻ എത്തിയ കാവൽഗോപുരം എഡിറ്റർ സിറാജ് ജോസഫ് അടക്കം പന്ത്രണ്ട് പ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള അക്കാഡിയ റിസോർട്ടിന് മുൻപിൽ വച്ച് ‘കരുതൽ തടങ്കൽ’ (ജമ്മുകശ്മീരിൽ നിന്ന് കൊച്ചു കേരളത്തിലും ഇതെത്തി) എന്ന പേരിൽ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ്ചെയ്തത്. മാധ്യമപ്രവർത്തകരുടെ കൺമുൻപിൽ വച്ചു നടന്ന ഈ മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ പ്രതികരിക്കാനോ, പ്രതിക്ഷേധിക്കാനോ മാധ്യമപ്രവർത്തകർ തയാറായില്ല.
‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന പേരിലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സെമിനാർ ലൂസിയുടെ സ്‌പോൺസേർഡ് പ്രോഗ്രാം ആണോ എന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ശൂരപരാക്രമികളായ മാധ്യമ പ്രവർത്തകരുടെ, മാധ്യമ ധർമത്തിന് ചേരാത്ത ഈ നിസ്സംഗത.
ഇന്ത്യൻ ഭരണഘടന നൽകുന്ന ഒരു വ്യക്തിയുടെ അവകാശമാണ് പ്രതിക്ഷേധിക്കുവാനുള്ള സ്വാതന്ത്ര്യവും, തന്റെ വിശ്വാസം സംരക്ഷിക്കാനുമുള്ള അവകാശവും. ഈ മനുഷ്യാവകാശദിനത്തിൽ
ബാനറോ, കൊടിയോ, മറ്റു മാരകായുധങ്ങളോ ഒന്നുമില്ലാതെ സമാധാനപരമായി പ്രതിക്ഷേധമറിയിക്കുവാൻ എത്തിയ വെറും 12 കെ.സി.വൈ.എം. പ്രവർത്തകർക്കുനേരെയാണ് ഈ മനുഷ്യാവകാശ ധ്വംസനം നടന്നിരിക്കുന്നത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.