അനിൽ ജോസഫ്
നെയ്യാറ്റിൻകര: പാവങ്ങളുടെ അമ്മയായ മദർ തെരേസയെ അവഹേളിക്കുന്നതും മദർതെരേസയുടെ സന്യാസ സഭയായ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപത. ആർ.എസ്.എസി.ന്റെ നേതൃത്വത്തിൽ, മദറിന്റെ സേവനങ്ങൾക്ക് രാജ്യം നൽകിയ ഭാരതരത്‌നം തിരിച്ച് വാങ്ങണമെന്ന് പറഞ്ഞത് വഴി മദർതെരേസയെ പരസ്യമായി അപമാനിക്കാനാണ് ശ്രമിക്കുന്നത്.
പരസ്‌പര വിരുദ്ധമായി സംഘപരിവാർ സംഘടനകൾ മദറിനെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു പറഞ്ഞു.
മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചതു മുതൽ ബി.ജെ.പി. മദറിനെയും മദറിന്റെ പേരിലുളള സ്‌ഥാപനങ്ങൾക്കെതിരെയും നടത്തുന്ന തെറ്റായ പ്രചരണങ്ങൾക്ക് ചുട്ട മറുപടി നൽകുമെന്ന് എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ കെ. തോമസ് പറഞ്ഞു.
ലോഗോസ് പാസ്റ്ററൽ സെന്ററിൽ ചേർന്ന പ്രതിഷേധ യോഗം മോൺ. ജി. ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്‌തു. നാളെ എൽ.സി.വൈ.എം. രൂപതാ സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കരയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മദറിന്റെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് മദർ തെരേസാ ദേവാലയത്തിൽ ഞായറാഴ്‌ച രാവിലെ 10-ന് പ്രതിഷേധ കൂട്ടായ്‌മ നടക്കും. ഇടവക വികാരി ഫാ. ജോണി കെ. ലോറൻസ് ഉദ്‌ഘാടനം ചെയ്യും. സഹവികാരി ഫാ. അലക്‌സ് സൈമൺ മുഖ്യ സന്ദേശം നൽകും.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.