
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യ നയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് വാഗ്‌ദാന ങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന് കെസിബിസി പ്രസിഡന്റ് ഡോ.സൂസപാക്യം . സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് വരുന്ന 23ന് തിരുവനന്തപുരത്ത് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. 23 ന് രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാര്‍ച്ചില്‍ ജാതി മത വ്യത്യാസമില്ലാതെ സാമുദായിക സാംസ്‌കാരിക സാഹിത്യ മേഖലയിലെ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു.
മദ്യനയത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് എല്ലാ സമുദായ നേതാക്കളെയും ഉള്‍പ്പെടുത്തി സമരം നടത്തിയിരുന്നു. സമരത്തിന് ശേഷവും സര്‍ക്കാരില്‍ നിന്ന് അവഗണനാ മനോഭാവമാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിച്ചുകൊണ്ടു മുന്‍കാലങ്ങളിലെക്കാള്‍ വ്യത്യസ്തമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ മദ്യഷാപ്പുകള്‍ അനുവദിച്ചിരിക്കുകയാണ്.
സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികളെ മുഖ്യധാരയിലേക്ക് കണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടര്‍ന്നും എതിര്‍ക്കും. 23ന് നടത്തുന്ന ബഹുജന മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാകും. ഇതിനുശേഷം ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.