ജോസ് മാർട്ടിൻ
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ മത്സ്യബന്ധനത്തിനുള്ള അവകാശം ഉറപ്പാക്കണമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ സംഘടിപ്പിച്ച വെബിനാറിൽ ശക്തമായി ആവശ്യമുയർന്നു. കൂടാതെ, ഉപജീവന സംരക്ഷണത്തിനും അവരുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യപ്പെടാതിരിക്കാനും വ്യവസ്ഥകൾ ഉൾപ്പെടുത്തി, മത്സ്യലേലവും വിപണനവും ഗുണനിലവാരവും ഉറപ്പാക്കിയും പുറപ്പെടുവിച്ച ഓർഡിനൻസ് പുന:പരിശോധിക്കണമെന്നും വെബിനാറിൽ ആവശ്യമുയർന്നു. മത്സ്യതൊഴിലാളി സമൂഹങ്ങളിൽ നിന്നും ഏറെ എതിർപ്പ് ഉണ്ടായിട്ടും ഈക്കാര്യത്തിൽ പുന:പരിശോധനയില്ല എന്ന നിലപാടിലാണ് സർക്കാർ. ജനാധിപത്യം എന്നത് തന്നെ ജനങ്ങൾക്ക് വേണ്ടിയാണ്. നിയമനിർമ്മാണവും ജനങ്ങൾക്ക് വേണ്ടിയാകണം. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ അവയെ നിരാകരിക്കാൻ സർക്കാരുകൾ പ്രകടിപ്പിക്കുന്ന താല്പര്യം ജനാധിപത്യ വിരുദ്ധവുമാണെന്നും വിമർശനമുയർന്നു.
ഈ നിയമത്തിൽ യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അദൃശ്യരാണെന്നും, അവരുടെ ഉല്പന്നത്തിന്റെമേൽ അവർക്ക് അധികാരം നൽകപ്പെടുന്നില്ലെന്നും, അടിസ്ഥാനവില നിശ്ചയിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം കവർന്നെടുത്തു കൊണ്ടാണ് സംവിധാനങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാരിനെ കടൽ കുറ്റപ്പെടുത്തുന്നു. അടിസ്ഥാന വില നിശ്ചയിക്കുവാനുള്ള അധികാരം ഹാർബറുകളിൽ മാത്രമായി നിജപ്പെടുത്തിയും, ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും അമിത പ്രാധാന്യമുള്ള സമിതികൾ രൂപീകരിച്ചും, യഥാർത്ഥ മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യം പേരിനു മാത്രമാക്കിയും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നുവെന്ന് വിവിധ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് മോഡറേറ്ററായിരുന്ന വെബിനാർ സമ്മേളനം ‘കടൽ’ ചെയർമാൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയിലെ അവകാശ പോരാട്ടങ്ങളിലെ നായകനായിരുന്ന ലാൽ കോയിൽപറമ്പിലിനെ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ് അനുസ്മരിച്ചു. മോൺ.യൂജിൻ പെരേര, എൻ.കെ.പ്രേമചന്ദ്രൻ എം.പി., വി.ദിനകരൻ, ചാൾസ് ജോർജ്, പീറ്റർ മത്തിയാസ്, ജാക്സൺ പൊള്ളയിൽ, റവ.ഡോ.ആന്റെണിറ്റോ പോൾ, റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്, അനിൽ ജോൺ, പി.ആർ.കുഞ്ഞച്ചൻ, ജോയി സി.കമ്പക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.