ജോസ് മാർട്ടിൻ
ആലപ്പുഴ: മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപതയിലെ യുവജ്യോതി കെ.സി.വൈ.എം. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുന്ന ഈ സമയത്തും മത്സ്യതൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണന അത്യന്തം ഖേദകരമാണ്. എല്ലാ തൊഴിലാളി വിഭാഗത്തിനും ക്ഷേമ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപ്പോൾ, പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച ഒരു ജനവിഭാഗത്തെ പരിഗണിക്കാതെ തഴയുന്ന സമീപനമാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് എല്ലാ മേഖലകളിലും നിരോധനം ഏർപ്പെടുത്തി, കർശന പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുമ്പോഴും, മത്സ്യതൊഴിലാളികളുടെ ജീവന് വില കല്പിക്കാതെ മത്സ്യ ബന്ധനത്തിന് അനുമതി നൽകിയ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ അനുമതി നൽകുന്നത്, വൈറസ് ബാധിച്ച വ്യക്തികളിൽ നിന്ന് ജനസാന്ദ്രതയേറിയ തീരദേശത്ത് രോഗം പടർന്നു പിടിക്കുന്നതിന് കാരണമാവും. തീരുമാനം പുനഃപരിശോധിച്ച് മത്സ്യതൊഴിലാളികൾക്ക് അടിയന്തര സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ് എന്നിവരും സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.