സ്വന്തം ലേഖകൻ
പിലാത്തറ: മതത്തിന്റെപേരിൽ മനുഷ്യനെ കൊല്ലുന്ന ഈ ലോകത്ത് വിരലുകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ പ്രാവിന് രക്ഷകരായി കെ.സി.വൈ.എം. പ്രവർത്തകർ. പിലാത്തറ ടൗണിൽ ചൊവ്വാഴ്ച രാവിലെയാണ് നടക്കുവാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട് ഇരിക്കുന്ന പ്രാവ് കെ.സി.വൈ.എം. കണ്ണൂർ രൂപത പ്രസിഡന്റായ മാട്ടൂൽ സ്വദേശി ഡെൽഫിൻ നിക്കിയുടെയും, പി.ആർ.ഒ.യായ പിലാത്തറ സ്വദേശി ഷാജി ലോറൻസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. അടുത്തെത്തി നോക്കിയപ്പോഴാണ് കാലിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി ഇരിക്കുന്നത് കണ്ടത്. കുരുക്ക് മുറുകി രണ്ട് വിരലുകൾ അറ്റുപോയ അവസ്ഥയിലായിരുന്നു ആ മിണ്ടാപ്രാണി. മനുഷ്യർ അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഇര.
മനുഷ്യ നിർമ്മിതമായ കെണിയിൽ പെട്ടതോ, അല്ലെങ്കിൽ അലസമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നോ അഴിച്ചെടുക്കാൻ പറ്റാത്തവിധം കുരുക്കിൽപ്പെട്ടതോ ആണെന്ന് വ്യക്തം. ആരുടെയെങ്കിലും സഹായം പ്രതീക്ഷിച്ചിരുന്ന പോലെ വളരെ ശാന്തയായി, അനുസരണയോടെ ഇരുന്ന പ്രാവിനെ രണ്ടുപേരും ചേർന്ന് വളരെ ശ്രദ്ധയോടെ കുരുക്കിൽ നിന്നും സ്വതന്ത്രമാക്കി. മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പക്ഷി ജീവജാലങ്ങളെ എന്തുമാത്രം ദ്രോഹമാണ് ചെയ്യുന്നതിന്റെ ഒരു ഉദാഹരണമാണ് കാലിൽ നൈലോൺ ചരട് കുടുങ്ങി വിരലുകൾ അറ്റുപോയ ഈ സുന്ദരി പ്രാവ്, ഡെൽഫിൻ പറഞ്ഞു.
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ മറ്റു ജീവജാലങ്ങളെ ബാധിക്കുന്നത് എങ്ങനെയെന്നു നാം മനസിലാക്കുന്നില്ലയെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരായ വിധത്തിൽ നിർമാർജനം ചെയ്തില്ലെങ്കിൽ വരും കാലങ്ങളിൽ മറ്റു ജീവികളെപ്പോലെ മനുഷ്യരെയും അത് സാരമായി ബാധിക്കുമെന്നും ഇവർ പറഞ്ഞു. വരും നാളുകളിൽ തങ്ങളാൽ കഴിയുന്ന രീതിയിലൊക്കെ, തങ്ങളുടെ പ്രവർത്തന മേഖലകളിലൂടെ പ്ലാസ്റ്റിക്കിനെതിരായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണ് കെ.സി.വൈ.എം. കണ്ണൂർ രൂപത പ്രസിഡന്റായ മാട്ടൂൽ സ്വദേശി ഡെൽഫിൻ നിക്കിയും, പി.ആർ.ഒ.യായ പിലാത്തറ സ്വദേശി ഷാജി ലോറൻസും.
മുത്തൂറ്റ് മൈക്രോ ഫിൻകോർപ്പിന്റെ ഏരിയ മാനേജറാണ് ഡെൽഫിൻ, പിലാത്തറയിൽ പ്രിന്റിംഗ് ഷോപ്പ് നടത്തുകയാണ് ഷാജി.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.