ജോസ് മാർട്ടിൻ
ബംഗളൂരു: മണിപ്പൂർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന വംശീയ സംഘർഷങ്ങളാലും, അക്രമണങ്ങളാലും നാടും, വീടും ഉപേക്ഷിച്ച് സുരക്ഷ തേടി ബാംഗ്ലൂരിലെത്തിയ ഒരു പറ്റം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന യുവാക്കൾ എന്നിവർക്ക് അഭയവും പിന്തുണയും നൽകി ബാംഗ്ലൂർ അതിരൂപത.
ബാംഗ്ലൂർ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലമാണെന്നും ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെ സൗജന്യമായി ഇവർക്ക് വിദ്യാഭ്യാസം നടത്താമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.പീറ്റർ മച്ചാഡോ അറിയിച്ചു. അതോടൊപ്പം മണിപ്പൂരിലെ ദുരിതബാധിതരും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ജനങ്ങളോട് ആർച്ച് ബിഷപ്പ് മച്ചാഡോ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, കുടിയിറക്കപ്പെട്ടവരെ മുഴുവൻ പരിപാലിക്കാൻ അതിരൂപത സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ പിതാവിന്റെ അധ്യക്ഷതയി നടന്ന ചർച്ചയിൽ മണിപ്പൂരിൽ നിന്നുള്ള ജെസ്യൂട്ട് വൈദീകൻ ഫാ.ജെയിംസ് മണിപ്പൂരിൽ ക്രിസ്ത്യാനികളും മറ്റുള്ളവരും നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചു. മണിപ്പൂരിലെ ക്രിസ്ത്യൻ ജനസംഖ്യയുള്ള ജില്ലകളിലെ നിലവിലെ സാമൂഹിക സാഹചര്യം എടുത്തുകാണിച്ച അദ്ദേഹം വിദ്യാർത്ഥികളെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നതിന്റെ കാരണങ്ങളും പങ്കുവെച്ചു.
നിലവിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മണിപ്പൂരിൽ നിന്നുള്ള ലുനി എന്ന യുവതി, മണിപ്പൂരിലെ സമീപകാല പ്രക്ഷുബ്ധതയുടെ തീവ്രത താൻ മുമ്പ് കണ്ടിട്ടുള്ള ഏതൊരു ആഭ്യന്തര സംഘർഷത്തെയും മറികടക്കുന്നുവെന്നും ആർച്ച് ബിഷപ്പിനെ അറിയിച്ചു. ബാംഗ്ലൂർ മൾട്ടിപർപ്പസ് സോഷ്യൽ സർവീസ് സൊസൈറ്റി (ബിഎംഎസ്എസ്എസ്) ഡയറക്ടർ റവ. ഫാ.ലൂർദു സേവ്യർ സന്തോഷ്, റവ.സി.റോസാലി തുടങ്ങിയവർ യുവാക്കളുടെ പ്ലേസ്‌മെന്റ്, വിദ്യാഭ്യാസം, സുരക്ഷിത പാർപ്പിടം എന്നിവയുടെ കാര്യത്തിൽ അവരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് അറിയിച്ചു.
തങ്ങളെ സ്വാഗതം ചെയ്യുകയും അഭയവും വിദ്യാഭ്യാസ സഹായവും നൽകുന്ന ആർച്ച് ബിഷപ്പ് മച്ചാഡോയോടും ബാംഗ്ലൂർ അതിരുപതയോടും അവർ നന്ദി അറിയിച്ചു.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.