
ജോസ് മാർട്ടിൻ
ബാംഗ്ലൂർ: ഗോവ ദാമൻ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും സി.സി.ബി.ഐ. പ്രസിഡന്റും ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസുമായ ഫിലിപ്പുനേരി ഫെറേറോ (69), ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണീ പൂല (60) എന്നിവരെ കർദിനാളുമാരായി ഉയർത്തുമെന്ന് ഫ്രാൻസിസ് പാപ്പ 29 മെയ് 2022-ന് പ്രഖ്യാപിച്ചു. സ്ഥാനരോഹണം 2022 ആഗസ്റ്റ് 27 ശനിയാഴ്ച്ച നടക്കുമെന്ന് സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു.
1961നവംബർ 15-ന് ആന്ധ്രാപ്രദേശിലെ ചിന്ധുക്കൂറിൽ ജനിച്ച ആർച്ച്ബിഷപ്പ് അന്തോണീ പൂല കുർണൂൽ മൈനർ സെമിനാരി, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദീകപഠനം പൂർത്തിയാക്കി, 1992 ഫെബ്രുവരി 20-ന് തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 46-ാം വയസ്സിൽ 2008 ഫെബ്രുവരി 8-ന് കുർണൂൽ ബിഷപ്പായി നിയമിതനായി. പിന്നീട്, 59-ാം വയസ്സിൽ 2020 നവംബർ 19-ന് ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ ഹൈദരാബാദ് അതിരൂപതയുടെ പതിനൊന്നാമത് ആർച്ച്ബിഷപ്പായി നിയമിച്ചു.
1953 ജനുവരി 20-ന് ഗോവയിലെ അൽഡോണയിൽ ജനിച്ച ആർച്ച് ബിഷപ്പ് ഫിലിപ്പുനേറി ഫെറേറോ 1979 ഒക്ടോബർ 28-ന് തിരുപ്പട്ടം സ്വീകരിച്ചു. 1993 ഡിസംബർ 20-ന് നാൽപ്പതാം വയസ്സിൽ ഗോവ-ദാമൻ അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. പിന്നീട്, 1994 ഏപ്രിൽ 10-ന് ബിഷപ്പായി നിയമിതനായ ഇദ്ദേഹത്തെ 2003 ഡിസംബർ 12-ന് ഗോവ ദാമൻ മെട്രോപൊളിറ്റൻ ബിഷപ്പായും 2004 മാർച്ച് 21-ന് ആർച്ച് ബിഷപ്പായും, ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസായും നിയമിച്ചു. സി.സി.ബി.ഐ.യുടെയും സി.ബി.സി.ഐ.യുടെയും വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.
ആഗോള സഭക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുപത് പുതിയ കർദിനാൾമാരെയാണ് പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.