
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നെയ്യാറ്റിന്‍കര രൂപതയിലെ രണ്ട് വൈദികരുടെ വിയോഗം നെയ്യാറ്റിന്‍കര രൂപതയെ അക്ഷരാര്‍ത്ഥത്തില്‍ ദുഖത്തിലാഴ്ത്തി. മരിയാപുരം കര്‍മ്മല മാതാ ദേവാലയത്തിലെ വികാരിയായ പളേളാട്ട്യന്‍ സഭാംഗം ബനഡിക്ട് കണ്ണടനും, കീഴാറൂര്‍ വിശുദ്ധ പത്രോസ് ദേവാലയ വികാരി ഫാ.ഡി.ആന്‍റണിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്.
ഇന്നലെ വൈകിട്ട് 6 മണിക്ക് ഹൃദയാഘാതം മൂലമാണ് ഫാ.ബെനഡിക്ട് കണ്ണാടന്‍ മരണമടഞ്ഞത്. അസുഖബാധിതനായിരുന്ന ഫാ.ഡി.ആന്‍റണിയുടെ വിയോഗം 8.30 നായിരുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ പുരാതന ദേവാലയമായ മരിയാപുരം പളളി പൊളിച്ച്, 6 മാസം മുമ്പാണ് പുതുക്കി പണിതത്. കൂടാതെ ചത്തിസ്ഗഡില്‍ സേവനത്തിലായിരിക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആകുലതകളിലും സങ്കടങ്ങളിലും ഫാ.ബെനഡിക്ട് ഇടപെടുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു.10 വര്‍ഷമായി സേവനമനുഷ്ടിക്കുകയും, താന്‍ തന്നെ പണിയുകയും ചെയ്ത മരിയാപുരം ദേവാലയത്തില്‍ ഭൗതീകദേഹം എത്തിച്ചപ്പോള്‍ ഇടവക വിശ്വാസികളുടെ ദുഖം അണപൊട്ടി.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ സേവനം ചെയ്താണ് ഫാ.ഡി.ആന്‍റണി യാത്രയായത്.
വൈദികരുടെ വിയോഗത്തില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മോണ്‍.ജി.ക്രിസ്തുദാസ് കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍, കെ.എൽ.സി.ഡബ്ള്യൂ.എ., രൂപതാ പാസ്റ്ററൽ കൗൺസിൽ, എല്‍.സി.വൈ.എം. തുടങ്ങിയ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
നാളെ രാവിലെ 10-ന് ശ്രീകാര്യം മണ്‍വിള പളേളാട്ട്യന്‍ ആശ്രമത്തിലാണ് ഫാ.ബെനഡിക്ടിന്‍റെ മൃതസംസ്കാര ചടങ്ങുകള്‍.
വൈകിട്ട് 3.30-ന് നെടുമങ്ങാട് മാണിക്യപുരം കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ഡി.ആന്‍റണിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.