
ജോസ് മാർട്ടിൻ
പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസില്‍ നിന്ന് റവ.ഡോ. ആന്റണി ഇട്ടിക്കുന്നത്ത് ഒസിഡി മെമെന്റോ ഏറ്റുവാങ്ങി. കേരളത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമരംഗത്തെ ആദിസ്‌നാപകരായ മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളിലൊന്നാണ് ചെറുപുഷ്പം. പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ സംഘടിപ്പിച്ച, ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിച്ച പരിപാടി ബെല്ലാറി രൂപതാധ്യക്ഷനും ഐസിപിഎയില്‍ സിബിസിഐയുടെ ഉപദേശകനുമായ ഡോ. ഹെന്റി ഡിസൂസ ഉദ്ഘാടനം ചെയ്തു. അമരാവതി രൂപതാധ്യക്ഷന്‍ ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.
നൂറ്റിഎഴുപത്തഞ്ചു വര്‍ഷം പിന്നിട്ട ദി എക്‌സാമിനര്‍ (മുംബൈ, ഇക്കൊല്ലം സുവര്‍ണജൂബിലി ആഘോഷിച്ച നാം വാഴ്‌വൂ (ചെന്നൈ) എന്നീ പ്രസിദ്ധീകരണങ്ങളെയും, ഇന്ത്യയില്‍ മാധ്യമ ശുശ്രൂഷാരംഗത്ത് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസ സമൂഹത്തെയും ഇതോടൊപ്പം ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ദി എക്‌സാമിനറിനെ നയിച്ച ഫാ. ആന്റണി ചാരങ്ങാട്ട്, ഡോ. രാജശേഖരന്‍, പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി മാത്യു എന്നിവര്‍ യഥാക്രമം മെമെന്റോകള്‍ ഏറ്റുവാങ്ങി.
അഞ്ചു പതിറ്റാണ്ടിലേറെ സത്യനാദകാഹളത്തിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച പി.സി. വര്‍ക്കിയുടെ ഇളംതലമുറക്കാരനാണ് ‘ടോണി’ എന്നു പരക്കേ അറിയപ്പെടുന്ന ഫാ. ആന്റണി ചാരങ്ങാട്ട്. കര്‍ദിനാള്‍മാരായ വലേറിയന്‍ ഗ്രേഷ്യസ്, സൈമണ്‍ പിമെന്റ, ഐവന്‍ ഡയസ്, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് ജോണ്‍ റോഡ്രിഗ്‌സ് എന്നിങ്ങന ബോംബെ അതിരൂപതയുടെ അഞ്ചു സാരഥികള്‍ക്കൊപ്പം സേവനമനുഷ്ഠിക്കാന്‍ ഫാ. ടോണിക്കു ഭാഗ്യമുണ്ടായി.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.