വാഷിംഗ്ടൺ ഡി.സി.: തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരാണ് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗും ഭാര്യ റിയയും. ഇത്തവണ മകൾ ഗ്രേസിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്ന തലക്കെട്ടോടും കുരിശിന്റെയും ദേവാലയത്തിന്റെയും ഇമോജികളും പങ്കുവച്ചുകൊണ്ടുമാണ് താരദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ ഷെയർ ചെയ്തത്. ആഴ്ചകൾക്കുമുൻപ് നടന്ന ഗ്രേസിന്റെ പ്രഥമ കുമ്പസാരത്തിന്റെ ചിത്രങ്ങളും ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
മകൾ ഗ്രേസിനൊപ്പം കുടുംബമായി ദേവാലയത്തിലേക്ക് പോകുന്ന വീഡിയോ, റിയയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മോഡലും അകത്തോലിക്കയുമായിരുന്ന റിയ, വാൽബർഗുമായുള്ള വിവാഹത്തിന് തൊട്ടുമുൻപാണ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായും സ്വീകരിച്ചുകൊണ്ട് കത്തോലിക്ക സഭയിൽ അംഗമായത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.