സ്വന്തം ലേഖകന്‍
കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അദ്ധ്യായന വര്‍ഷത്തിനു തുടക്കമായി. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസാണ് ഈയൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യായന വര്‍ഷം ആരംഭിച്ചത്. കുട്ടികളുടെ ഭൗതികവും ആത്മീയവും സാന്മാര്‍ഗ്ഗികവുമായ വളര്‍ച്ചയോടൊപ്പം പ്രകൃതിസ്നേഹവും പരസ്പര സാഹോദര്യവും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അച്ചന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ വിശേഷ ദിവസങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആഘോഷിക്കുവാന്‍ അച്ചന്‍ ആഹ്വാനം ചെയ്തു.
ഈ അധ്യായന വര്‍ഷം പുതുതായി പ്രവേശനം നേടുന്ന കുട്ടികളെ തിരിനാളങ്ങളും, പൂക്കളും നല്‍കി സ്വീകരിച്ചു. വചനബോധന പ്രധാന അധ്യാപിക ശ്രീമതി ജയന്തി, മറ്റ് അധ്യാപകര്‍, വിവിധ സമിതികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.